ഇന്നത്തെ കൊച്ചിയോ കമ്മട്ടിപാടം ! വെറൈറ്റി ലുക്കില്‍ ദുല്‍ഖര്‍ , ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പേരിലെ കൗതുകവും ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രൂപഭാവവും പ്രേക്ഷകരെ ഏറെ പ്രതീക്ഷയിലേയ്ക്ക് ഉയര്‍ത്തുന്നു. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ എ

aparna shaji| Last Modified ഞായര്‍, 8 മെയ് 2016 (17:13 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പേരിലെ കൗതുകവും ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രൂപഭാവവും പ്രേക്ഷകരെ ഏറെ പ്രതീക്ഷയിലേയ്ക്ക് ഉയര്‍ത്തുന്നു. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ദുല്‍ഖര്‍ എത്തുന്നത്. മോഡല്‍ രംഗത്ത് നിന്ന് എത്തുന്ന ഷോം റോമിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

കമ്മട്ടിപ്പാടം എന്ന പ്രദേശം പാടങ്ങളും വരമ്പുകളുമായി പരന്ന് കിടക്കുകയായിരുന്നു. പിന്നീട് കമ്മട്ടിപ്പാടം എന്ന പ്രദേശം നഗരമാക്കുന്നതിനെ കുറിച്ചുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പിന്നിലുള്ള ഒരു പ്രദേശമായിരുന്നു കമ്മട്ടിപ്പാടം. എന്നാല്‍ ഈ പ്രദേശത്തെ ഗാന്ധി നഗര്‍, നോര്‍ത്ത് ഗിരി നഗര്‍, ജവഹര്‍ നഗര്‍, കുമരാനാശാന്‍ നഗര്‍ എന്നൊക്കെ വിളിക്കുന്നു.

അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്‍ഖറിന്റെ പുതിയ ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍. വിജയ് ചിത്രം തെറി, അജിത്തിന്റെ വേതാളം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വ്വഹിച്ച ആന്റണി റൂബനാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :