ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ !

തിങ്കള്‍, 22 ജനുവരി 2018 (15:24 IST)

Dulquer Salman, Indian Cricket Team, Virat Kohli, The Zoya Factor, Sonam Kapoor,  ദുല്‍ക്കര്‍ സല്‍മാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം, വിരാട് കോലി, ദി സോയ ഫാക്‍ടര്‍, സോനം കപൂര്‍

അപ്പോള്‍ വിരാട് കോലി? അപ്പോള്‍ രോഹിത് ശര്‍മ? ആകെ കണ്‍ഫ്യൂഷനായല്ലോ എന്നൊന്നും ആലോചിക്കേണ്ട. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്ടന്‍ നമ്മുടെ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്.
 
ദുല്‍ക്കര്‍ സൈന്‍ ചെയ്ത പുതിയ ഹിന്ദിച്ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘ദി സോയ ഫാക്‍ടര്‍’ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനായി അഭിനയിക്കുന്നു. സോനം കപൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ നായിക.
 
ആദ്യ ഹിന്ദിച്ചിത്രമായ കര്‍വാന്‍ റിലീസ് ആകുന്നതിന് മുമ്പാണ് ദുല്‍ക്കറിന് ഈ വലിയ പ്രൊജക്ട് ലഭിച്ചിരിക്കുന്നത്. അനുജ ചൌഹാന്‍ 2008ല്‍ എഴുതിയ ‘ദി സോയ ഫാക്ടര്‍’ എന്ന നോവലാണ് ഈ സിനിമയ്ക്ക് ആധാരം.
 
സോയ സിംഗ് സോളങ്കി എന്ന പെണ്‍കുട്ടി ജനിച്ചത് 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ അതേ ദിവസം അതേ സമയത്താണ്. അതുകൊണ്ടുതന്നെ ഒരു മത്സരത്തിനിടയില്‍ ടീമംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ സോയയ്ക്ക് ക്ഷണം ലഭിക്കുന്നു. അന്ന് ഇന്ത്യ ജയിക്കുന്നു. സോയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണെന്ന പ്രചരണം അതോടെയുണ്ടാകുന്നു. ടീമംഗങ്ങളും അങ്ങനെ തന്നെ കരുതുന്നു. ക്യാപ്‌ടനായ നിഖില്‍ ഖോഡ ഒഴികെ. ടീമിന്‍റെ പ്രകടത്തിന് മുകളില്‍ ഒരു ഭാഗ്യഘടകവുമില്ലെന്നാണ് അയാളുടെ നിലപാട്‌. അടുത്ത ലോകകപ്പിലേക്ക് പോകുമ്പോള്‍ സോയയെ ഒപ്പം കൂട്ടണമെന്ന ആവശ്യമുയരുമ്പോള്‍ നിഖില്‍ അതിനെ എതിര്‍ക്കുന്നു.
 
നിഖില്‍ ഖോഡയായി ദുല്‍ക്കര്‍ എത്തുമ്പോള്‍ സോയയായി സോനം കപൂര്‍ അഭിനയിക്കും. അഭിഷേക് ശര്‍മയാണ് സംവിധാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സുമംഗലിയായി ഭാവന, ആശംസകൾ നേർന്ന് താരങ്ങൾ - ചിത്രങ്ങൾ കാണാം

നടി ഭാവന വിവാഹിതയായി. കന്നഡ നിർമാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ...

news

മൈക്കുമായി മാധ്യമ പ്രവർത്തകർ, അസ്വസ്ഥതയോടെ ഭാവന പറഞ്ഞു - 'നന്ദി'

തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിനു ശേഷം നടി ഭാവനയും ഭർത്താവ് നവീനും ...

news

മാധവിക്കുട്ടിയെ അങ്ങനെ വിളിക്കരുത്: ശ്രീബാല

എഴുത്തുകാരി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന് മലയാളത്തിലെ ...

news

ഫഹദിന്റെ നായികയായി നസ്രിയ! തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി താരം

നടൻ ഫഹദ് ഫാസിലുമായു‌ള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം ...

Widgets Magazine