പേരൻപിന് ഏഷ്യൻ സിനിമ അവാർഡ്സിലേക്ക് നോമിനേഷൻ!

ഞായര്‍, 4 ഫെബ്രുവരി 2018 (15:12 IST)

തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പേരൻപ് ചിത്രം കഴിഞ്ഞ ദിവസം റോട്ടര്‍ഡാം അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ, നെറ്റ് വര്‍ക്ക് ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ അവാര്‍ഡ് നോമിനേഷനും ചിത്രത്തെ തേടി എത്തുകയുണ്ടായി. ഏഷ്യയിലെ മികച്ച സിനിമകൾക്കാണ് ഈ നോമിനേഷൻ സാധാരണയായി ലഭിക്കുന്നത്. 
 
പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം രാജ്യാന്തര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ കണ്ടവർ ഒന്നടങ്കം സംവിധായകനേയും മമ്മൂട്ടിയേയും അഭിനന്ദിക്കുകയാണ്. മമ്മൂട്ടി വിസ്മയിപ്പിക്കുന്നു എന്നാണ് ഏവരും പറയുന്നത്. 
 
ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് തനിക്കുറപ്പുണ്ടെന്ന് ശരത് കുമാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹൻലാലിന്റെ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്!

അജോയ് വര്‍മ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന നീരാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ...

news

ഷാരൂഖിനേയും ബിഗ് ബിയേയും വെല്ലുവിളിച്ച് ആമിർ ഖാൻ!

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ എന്ന പുതിയ ചിത്രത്തിന് സപ്പോര്‍ട്ട് ...

news

‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!

മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്ബിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' ...

news

ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്

പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍‌ലാല്‍. അഭിനയമികവിനൊപ്പം സാഹസിക ...

Widgets Magazine