കമ്മാരനെ സംഭവമാക്കിയവര്‍ക്ക് നന്ദിയുമായി ദിലീപ്

തിങ്കള്‍, 16 ഏപ്രില്‍ 2018 (14:51 IST)

രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായ ചിത്രമാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. വിഷുവിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ ആരാധകര്‍ ശക്തമായ പിന്തുണയാണ് ദിലീപിന് നല്‍കിയത്. മുന്‍ചിത്രത്തിന് പിന്നാലെ പുതിയ സിനിമയേയും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദിലീപ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ദിലീപ് നന്ദി അറിയിച്ചത്.
 
കമ്മാരസംഭവം ടീസറിനും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ കമ്മാരനെ ഏറ്റെടുത്തത്. യൂട്യബ് ട്രെന്‍ഡിങ്ങിലും ചിത്രം ഇടം പിടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

റൊമാന്റിക് ഹീറോയായി ടൊവിനോ!

മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഗാനം ...

news

ഇനിയും കാത്തിരിക്കേണ്ട, ഈ മ യൗ തീയറ്ററുകളിലേക്ക്

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ഈ മ യൗ'വിന്റെ റിലീസിങ് ...

news

അഞ്ച് വയസ്സില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനം തുറന്നു പറഞ്ഞ് നടി നിവേദ

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീ സുരക്ഷയെന്ന് തമിഴ് നടിയും ...

news

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍- ‘A Police Story'!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

Widgets Magazine