വൈറലായി തീവണ്ടിയിലെ ഗാനം

റൊമാന്റിക് ഹീറോയായി ടൊവിനോ!

അപര്‍ണ| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (13:56 IST)
മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന
തീവണ്ടി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 'ജീവാംശമായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന അക്ഷേപഹാസ്യ രൂപത്തിലുള്ള ചിത്രമാണ് തീവണ്ടി.

ഹരിനാരായണന്‍ ബി കെ എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിശങ്കറും ശ്രേയ ഘോഷാലുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തൊഴിൽ രഹിതായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരു ചെയിൻ സ്മോക്കർ കൂടിയാണ് ബനീഷ്. ഒരു അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :