മഞ്ജുവാര്യര്‍, കാവ്യ, റിമ, മംമ്ത... ഇവരില്‍ ആര് നായികയാകണം; ധര്‍മ്മജന്റെ കിടിലന്‍ മറുപടി - വീഡിയോ

വെള്ളി, 19 ജനുവരി 2018 (17:39 IST)

dharmajan bolgatty, ramesh pisharody, dileep, manju warrier, മലയാളം, സിനിമ, ധര്‍മജന്‍, രമേഷ് പിഷാരടി, ദിലീപ്, മഞ്ജു വാര്യര്‍, ടെലിവിഷന്‍

ചലച്ചിത്ര ലോകത്തും മിനി സ്‌ക്രീനിലുമെല്ലാം നിരവധി ഹാസ്യാവിഷ്‌കാരങ്ങള്‍കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരമാണ് ധര്‍മജന്‍. ഏതൊരു വേദിയില്‍ കയറിയാലും പ്രേക്ഷകരെ നിരാശപ്പെടുത്താതെയുള്ള ധര്‍മജന്റെ പെര്‍ഫോര്‍മന്‍സുകള്‍ എക്കാലവും കൈയ്യടി വാങ്ങിയിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടന്ന അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
കാവ്യമാധവന്‍, മഞ്ജുവാര്യര്‍, റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, മംമ്ത മോഹന്‍ദാസ് ഇവരില്‍ ആര് നായികയാകണമെന്നുള്ള ചോദ്യത്തിന് മുഖം നോക്കാതെയുള്ള താരത്തിന്റെ മറുപടി വന്നു. മഞ്ജു വാര്യര്‍ എന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞ മറുപടി. എന്നാല്‍ ദിലീപ്, നടിയുടെ ആക്രമണം, മഞ്ജുവിനെതിരായ ആരോപണങ്ങള്‍… ഇങ്ങനെയുള്ള ചിലകാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഞ്ജു എന്നുള്ള ഉത്തരം ശരിയാകുമോ എന്നും അവതാരകന്‍ ധര്‍മ്മജനോടു ചോദിച്ചു. 
 
അതിനും ഉടന്‍ തന്നെ മറുപടിയെത്തി. എന്റെ ജീവിതം സുതാര്യമാണ്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപേട്ടന്‍ എനിക്ക് സഹോദരതുല്യനാണ്. ആ ബന്ധം അങ്ങനെ തന്നെ തുടരും. ഇത് വേറൊരു ഭാഗം. രണ്ടും രണ്ടായിട്ട് അങ്ങനെ പോകും... ധര്‍മജന്‍ പറഞ്ഞു.
 
(വീഡിയോക്ക് കടപ്പാട്: പീപ്പിള്‍ ന്യൂസ്)
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാളം സിനിമ ധര്‍മജന്‍ രമേഷ് പിഷാരടി ദിലീപ് മഞ്ജു വാര്യര്‍ ടെലിവിഷന്‍ Dileep Dharmajan Bolgatty Manju Warrier Ramesh Pisharody

സിനിമ

news

മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രം, അതുകൊണ്ടുതന്നെ അത് വെല്ലുവിളിയായിരുന്നു!

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ...

news

ഒരു ചെറുപ്പക്കാരന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയ കഥ, പിന്നീടയാള്‍ ഒരു തകര്‍പ്പന്‍ മമ്മൂട്ടിച്ചിത്രം ഒരുക്കി!

മലയാള സിനിമയില്‍ ഒട്ടേറെ സംവിധായകര്‍ അവരുടെ ആദ്യചിത്രം സംവിധാനം ചെയ്തത് മമ്മൂട്ടിയെ ...

news

കടുകു മണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ ഇങ്ങളെ എന്‍ജിന്‍ തവിടുപൊടി; പോസ്റ്റ് വൈറല്‍

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടിയായ ഹണിറോസ്. ...

news

30 മിനിറ്റേ കണ്ടുള്ളു, മമ്മൂട്ടി വിസ്മയിപ്പിച്ചു- മറ്റാർക്കും കഴിയാത്ത ഗംഭീര വേഷമെന്ന് നാഷണൽ അവാർഡ് ജേതാവ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയാണ്. ചില ...

Widgets Magazine