നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം

കൊച്ചി, വെള്ളി, 19 ജനുവരി 2018 (10:29 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അങ്കമാ‍ലി മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർ നടപടികൾ‌ അവസാനിപ്പിച്ച കോടതി, കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നുവെന്നു വ്യക്തമാക്കുകയും അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. 
 
നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസാണു മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോർത്തി നല്‍കിയതെന്നും ദുരുദ്ദേശപരമായ നടപടിയാണ് ഇതെന്നും ആ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നും വാര്‍ത്തകളുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി; സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ അന്വേഷിക്കും. ...

news

മൊഴിയിൽ വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് ...

news

ലിംഗവിവേചനം പൊരിച്ച മീനിൽ മാത്രമല്ല, ഗർഭപാത്രത്തിൽ നിന്നു തന്നെ തുടങ്ങുന്നു: വൈറലായി അനുപമയുടെ കുറിപ്പ്

പൊരിച്ച മീനാണ് സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ ഇപ്പോഴത്തെ ട്രെൻഡ്. വീടിനകത്ത് പോലും ...

news

കൊലപാതകികളെ പിന്തുണയ്ക്കുന്നു, മോദി യഥാർത്ഥ ഹിന്ദു അല്ല: ആഞ്ഞടിച്ച് പ്രകാശ് രാജ്

താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്. ബിജെപി പറയുന്നത് താനൊരു ...

Widgets Magazine