Widgets Magazine
Widgets Magazine

‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!

ശനി, 3 ഫെബ്രുവരി 2018 (18:57 IST)

Widgets Magazine
Mammootty, Dulquer, Mohanlal, Pranav, Bilal, BigB, Amal Neerad, മമ്മൂട്ടി, ദുല്‍ക്കര്‍, മോഹന്‍ലാല്‍, പ്രണവ്, ബിലാല്‍, ബിഗ്ബി, അമല്‍ നീരദ്

മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്ബിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' സമ്മാനിച്ച കൂട്ടുകെട്ട്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ എന്ന് പുറത്തിറങ്ങുമെന്നാണ് മമ്മൂട്ടി ആരാധകരുടെ ചോദ്യം. ഈ വര്‍ഷം മധ്യത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അമല്‍ നീരദിന്‍റെ പദ്ധതിയെന്നറിയുന്നു. ചിത്രത്തില്‍ അതിഥി താരമായി ദുല്‍ക്കര്‍ സല്‍മാനും ഉണ്ടാകും. ‘സാഗര്‍ എലിയാസ് ജാക്കി’യില്‍ മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും കണ്ടുമുട്ടുന്നതുപോലെ ഒരു സ്റ്റൈലിഷ് കൂടിക്കാഴ്ച അമല്‍ നീരദ് ഇവിടെ മമ്മൂട്ടിക്കും ദുല്‍ക്കറിനും വേണ്ടി ഒരുക്കുമെന്നാണ് അറിയുന്നത്.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ് ഐറ്റംസ് ആയിരുന്നു - കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല!
 
ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ദുല്‍ക്കര്‍ മോഹന്‍ലാല്‍ പ്രണവ് ബിലാല്‍ ബിഗ്ബി അമല്‍ നീരദ് Dulquer Mohanlal Pranav Bilal Bigb Mammootty Amal Neerad

Widgets Magazine

സിനിമ

news

ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്

പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍‌ലാല്‍. അഭിനയമികവിനൊപ്പം സാഹസിക ...

news

'അച്ഛന്റെ തള്ള് മകനും കിട്ടി'- അഞ്ചാം ദിവസം 25ന്റെ ഫ്ലക്സ് വെച്ച ആദിക്ക് ട്രോൾ പൂരം!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജനുവരി 26നാണ് ...

news

ദുൽഖറിസത്തിന്റെ ആറ് സുവർണ വർഷങ്ങൾ!

സിനിമയെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ കാലത്തിന്റെ ആരാധനാ പാത്രമാണ് ദുൽഖർ സൽമാൻ. ...

news

ഇത്തവണ ദേശീയ അവാർഡ് മമ്മൂട്ടിക്ക്, തമിഴകത്തിന് ഇത് അഭിമാന മുഹൂർത്തം! - ശരത് കുമാർ പറയുന്നു

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

Widgets Magazine Widgets Magazine Widgets Magazine