ദുൽഖറിസത്തിന്റെ ആറ് സുവർണ വർഷങ്ങൾ!

ശനി, 3 ഫെബ്രുവരി 2018 (12:16 IST)

സിനിമയെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ കാലത്തിന്റെ ആരാധനാ പാത്രമാണ് ദുൽഖർ സൽമാൻ. ദുൽഖറെന്ന നടൻ പിറന്നിട്ട് ഇന്നേക്ക് ആറ് വർഷം. തന്റെ ആറ് വർഷത്തെ സിനിമാ ജീവിതത്തിന് ഫാമിലിയോടും സുഹൃത്തുക്കളോടും പ്രേക്ഷകരോടും താൻ കടപ്പെട്ടി‌രിയ്ക്കുകയാണെന്ന് ദുൽഖർ പറയുന്നു. ദുൽഖറിന്റെ വികാരഭരിതമായ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
 
'സിനിമയുടെ ആറ് വർഷങ്ങൾ. സെക്കന്റ് ഷോ കഴിഞ്ഞ വർഷം റിലീസ് ചെയ്തത് പോലെ തോന്നുന്നു. സമയം എത്ര പെട്ടന്നാണ് കടന്നു പോകൂന്നത്. ഈ നിമിഷത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഈ യാത്ര ഒരുപാട് ദൂരത്തെത്തി നി‌ൽക്കുന്നു. ഇഈയാത്രയിൽ ഞാൻ കണ്ടതും തിരിച്ചറിഞ്ഞതുമെന്താണ്. എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എല്ലാ സിനിമയും ഒരു പാഠമാണ്. അവിടെ കുറ്റബോധമോ മറിച്ചൊരു ചിന്തയോ ഇല്ല. എന്റെ ഉയർച്ചയും താഴ്ചയും വളർച്ചയും തളർച്ചയും എന്റേത് മാത്രമാണ്. ഞാനത് ഇഷ്ടപ്പെടുന്നുണ്ട്. അടുത്ത ആറ് വർഷം വിസ്മയിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. യാത്ര ആരംഭിച്ചിട്ടേ ഉള്ളുവെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. ഓരോരുത്തർക്കും നന്ദി' - എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
 
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ നിന്നും എന്ന ബ്രാൻഡ് നെയിമായി വളർന്നിരിക്കുകയാണ് ഈ യൂത്ത് ഐക്കൺ. തന്റെ നടന വൈഭവം കൊണ്ടും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും തനിക്കു ചുറ്റുമുള്ള പ്രേക്ഷകരേയും ആരാധകരേയും തന്നോടടുപ്പിക്കാൻ ദുൽഖറിന് പെട്ടന്ന് കഴിഞ്ഞു. 
 
വളർച്ചയുടെ പാതയിലാണ് ദുൽഖറിപ്പോൾ. യാത്രയുടെ തുടക്കത്തിൽ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിൽ ആയിരുന്നു ദുൽഖർ അറിയപ്പെട്ടിരുന്നത്. എന്നാൽ, പതിയെ ആ മേൽവിലാസത്തിൽ നിന്നും പുറത്തു കടക്കാനായി എന്നതാണ് ദുൽഖറിന്റെ വിജയം. ആറ് വർഷത്തിലെ അഭിനയ ജീവിതത്തിലൂടെ മലയാള സിനിമയിൽ തന്റെ വ്യക്‌തിത്വം പതിപ്പിക്കാൻ ഇതിനോടകം തന്നെ ദുൽഖറിനു കഴിഞ്ഞു.  
 
ഒരു നടന് തന്റെ സർഗവിസ്മയം കൊണ്ടു പ്രേക്ഷകർക്കിടയിൽ തീർക്കാൻ കഴിയുന്ന ചലനമുണ്ട്. ദുൽഖറിന്റെ ആരാധകർ ആ മാസ്മരികതയെ വിളിക്കുന്ന പേരാണ് ദുൽഖറിസം. ഡിക്യു എന്ന ചുരുക്കപ്പേരിലാണ് പ്രേക്ഷകർ ദുൽഖറിനെ വിളിക്കുന്നതു തന്നെ. കാരണം താരപ്പകിട്ടിനുമപ്പുറം ദുൽഖറിലെ പച്ചയായ മനുഷ്യനെ പ്രേക്ഷകർ കണ്ടും കേട്ടും അനുഭവിച്ചറിയുന്നതാണ്. 
 
ദുൽഖറിന്റെ സിനിമയിലേക്കുള്ള വരവു തന്നെ ചെറിയ ബഡ്ജറ്റിൽ ഒതുങ്ങിയ, വലിയ കാൻവാസിൽ അല്ലാതിരുന്ന, വലിയ ക്രൂ ഇല്ലാത്ത, വമ്പൻ സംവിധായകനോ നായികയോ നടന്മാരോ ഒല്ലാതിരുന്ന ഒരു സിനിമയിലൂടെ ആയിരുന്നു. ഒരു കൂട്ടം പുതിയ പ്രതിഭകൾക്കൊപ്പമാണ് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ തന്റെ ചുവടുവച്ചത്. 
 
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരുടെ നീണ്ട നിര തന്നെ നോക്കി നിൽക്കുമ്പോഴും ഒരു പരീക്ഷണ ചിത്രത്തിന്റെ ഭാഗമായി, വാർത്താമാധ്യമങ്ങളുടെ അകമ്പടിയില്ലാതെയാണ് ദുൽഖർ എത്തിയത്. തുടർന്ന് തന്നിലെ നടന്റെ വളർച്ചയായിരുന്നു ദുൽഖർ ഓരോ ചിത്രങ്ങളിലൂടെയും കാട്ടിത്തന്നത്. ആദ്യ ചിത്രത്തിന്റെ എല്ലാ പോരായ്മയും സെക്കൻഡ് ഷോയിൽ കാണുന്നുണ്ടെങ്കിൽ അവസാനം തിയറ്ററിലെത്തിയ പറവയിൽ ഈടുറ്റ അഭിനയമാണ് ദുൽഖർ കാഴ്ച വെച്ചിരിക്കുന്നത്. 
 
മികച്ച സംവിധായകർ, തിരക്കഥാകൃത്തുക്കൾ, സിനിമ പ്രവർത്തകർക്കൊപ്പം ദുൽഖർ പ്രവർത്തിക്കാൻ ദുൽഖറിനു സാധിച്ചു. ഈ ചെറിയ കാലയളവിൽ തന്നെ മുൻനിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാകാനും ദുൽഖറിനു കഴിഞ്ഞിട്ടുണ്ട്. മണിരത്നം, രഞ്ജിത്, ലാൽ ജോസ്, അമൽ നീരദ്, അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. 
 
ദുൽഖറിനു പ്രേക്ഷക്കിടയിലുള്ള പിന്തുണ എത്രത്തോളമെന്നതു വിളിച്ചു പറയുന്നതാണ് ഓരോ സിനിമയും നേടുന്ന ഇനിഷ്യൽ കളക്ഷൻ. ഇന്നു മലയാളത്തിൽ തുടർച്ചയായി മികച്ച ഇനിഷ്യൽ കളക്ഷൻ നേടുന്ന താരമാണ് ദുൽഖർ. കുടുംബ പ്രേക്ഷകരിലേക്കുള്ള ഇറങ്ങിച്ചെല്ലലിൽ ദുൽഖർ പൂർണ വിജയം നേടുമെന്നാണ് സിനിമാ ലോകം സാക്ഷ്യം വയ്ക്കുന്നത്. വമ്പൻ പ്രോജക്ടുകളാണ് ഈ താരത്തിനായി കാത്തിരിക്കുന്നത്. 
 
മമ്മൂട്ടിയുടെ മകൻ എന്ന വാത്സല്യത്തിൽ നിന്നും പ്രേക്ഷകർക്കു ദുൽഖർ സൽമാൻ എന്ന നടനിലേക്കുള്ള ഇഷ്ടമായി മാറാൻ സമയമേറെ വേണ്ടി വന്നില്ല. ദുൽഖർ ഇന്ത്യൻ സിനിമ ലോകത്തു തന്റെ കയ്യൊപ്പു ചാർത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി തേരോട്ടമാണ്, പുത്തൻ സിനിമ ലോകത്തിലേക്കുള്ള തേരോട്ടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത്തവണ ദേശീയ അവാർഡ് മമ്മൂട്ടിക്ക്, തമിഴകത്തിന് ഇത് അഭിമാന മുഹൂർത്തം! - ശരത് കുമാർ പറയുന്നു

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

news

ദുൽഖർ എത്തി, പിന്നാലെ പ്രണവും ഗോകുൽ സുരേഷും! എത്താറായെന്ന് കാളിദാസ്

ഒരുകാലത്ത് ഏകദേശം ഒരേസമയത്ത് സിനിമയിലേക്ക് എത്തിയവരാണ് ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ...

news

വിസ്‌മയിപ്പിക്കുന്ന ഹേയ് ജൂഡ്; റിവ്യൂ

ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ഒരു വ്യക്തിയിലേക്ക് ...

news

മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍

മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. അഭിനയ മികവിനൊപ്പം നല്ല ചിത്രങ്ങള്‍ ...

Widgets Magazine