മിന്നിത്തിളങ്ങാൻ വീണ്ടും ഭാവന!

വ്യാഴം, 1 ഫെബ്രുവരി 2018 (14:47 IST)

നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഇക്കഴിഞ്ഞ ജനുവരി 22നാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. വിവാഹശേഷം താന്‍ എന്ന മേഖലയില്‍ നിന്ന് മാറിനിക്കില്ലെന്ന് നടി നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകളെ സാധൂകരിയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ന്യൂസ് മിനിറ്റ് പുറത്തു വിട്ടിരിക്കുന്നത്.
 
ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ്  ചിത്രത്തിൽ ഭാവന അവതരിപ്പിക്കുക. ജനുവരി 27ന് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഫെബ്രുവരി 9ന് ഭാവന ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രജ്വാള്‍ ദേവരാജ് ആണ് ഭാവനയുടെ നായകൻ.  
 
ഭാവന നായികയായ മറ്റൊരു കന്നഡ സിനിമയാണ് തഗരു. കന്നഡ ആക്ഷന്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം ദൂനിയ സൂരി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സായി പല്ലവിയേക്കാൾ നല്ലത് തമന്ന തന്നെയെന്ന് വിക്രം!

മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്ത സായി പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. ...

news

തന്നേക്കാൾ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക്: ആരോപണവുമായി നടൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് ...

news

പൂമരത്തിനായി കാത്തിരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല: ജയറാം

ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ ...

news

പേരൻപ് വിസ്മയം തന്നെ, ശിരസ്സ് നമിക്കുന്നു! - വൈറലായി വാക്കുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. ദേശീയ ...

Widgets Magazine