തന്നേക്കാൾ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക്: ആരോപണവുമായി നടൻ

ബുധന്‍, 31 ജനുവരി 2018 (17:20 IST)

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തിൽ രണ്ട് പടങ്ങൾ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു. 
 
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം കാരുവിലെ നായകന്‍ നാഗശൗര്യയാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രൂക്ഷവിമർശനമാണ് നാഗശൗര്യ ഉന്നയിക്കുന്നത്. രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്കെന്നും നാഗശൗര്യ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്‌കരിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൂമരത്തിനായി കാത്തിരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല: ജയറാം

ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ ...

news

പേരൻപ് വിസ്മയം തന്നെ, ശിരസ്സ് നമിക്കുന്നു! - വൈറലായി വാക്കുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. ദേശീയ ...

news

ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സിസിടിവി ക്യാമറ അടിച്ചുമാറ്റി, ‘അനുഷ്കയുടെ ഭര്‍ത്താവ്’ അറസ്റ്റില്‍ !

സിനിമാലോകത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. ...

news

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ...

Widgets Magazine