പേരൻപ് വിസ്മയം തന്നെ, ശിരസ്സ് നമിക്കുന്നു! - വൈറലായി വാക്കുകൾ

ബുധന്‍, 31 ജനുവരി 2018 (14:52 IST)

നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അതിനിടയിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയു‌ടെ 'ഫയർ' വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
 
നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. ആദ്യ പ്രദർശനം കണ്ട നിർമാതാവ് സതീഷ് കുമാർ 'പേരൻപ് കണ്ടെന്നും ചിത്രത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും' ട്വീറ്റ് ചെയ്തു. 
 
നേരത്തേ ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് നിർമാതാവും എഴുത്തുകാരനുമായ ധഞ്ജയൻ ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന സിനിമയാണ് പേരൻപ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി വിസ്മയം തന്നെയാണ് ചിത്രത്തിൽ എന്ന കാര്യത്തിൽ സംശയമില്ല.
 
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ഏതായാലും ഒരു ഹിറ്റിനായി കാത്തിരിക്കുകയാണ് തമിഴകത്തേയും കേരളത്തിലേയും മമ്മൂട്ടി ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സിസിടിവി ക്യാമറ അടിച്ചുമാറ്റി, ‘അനുഷ്കയുടെ ഭര്‍ത്താവ്’ അറസ്റ്റില്‍ !

സിനിമാലോകത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. ...

news

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ...

news

അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് ...

news

മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

Widgets Magazine