ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...

ബുധന്‍, 4 ജനുവരി 2017 (12:35 IST)

Widgets Magazine

ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ആലോചിക്കേണ്ടി വരില്ല. ഓരോ മലയാളിയ്ക്കും അറിയാം അദ്ദേഹം ആരാണെന്ന്. എന്നാൽ, പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ വിമർശിച്ചതോടെ പലർക്കും അദ്ദേഹത്തെ അറിയാതെ ആയി. ആരാണ് എം ടി? പലയിടങ്ങളിലും ഇത്തരം ചോദ്യങ്ങ‌ൾ ഉയർന്നു. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തെ അറിയാത്തവരെ എന്താണ് പറയുക?. 
 
എം ടിയ്ക്ക് നേരെ നടന്ന ആക്രമണത്തെ കറ കളഞ്ഞ ഫാസിസമെന്നാണ് സംവിധായകൻ പറയുന്നത്. താനൊരു സാമ്പത്തിക വിദഗ്ധനല്ല എന്ന് കൃത്യമായി ഓര്‍മപ്പെടുത്തിക്കൊണ്ട്, നോട്ട് നിരോധനം ഒരു പാളിയ പരീക്ഷണമാണോയെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. ആ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ, ഇതൊക്കെ പറയാൻ ആരാണ് എം ടി? എന്നൊരു മറുചോദ്യമാണ് ഉയർന്നത്. ഇതിനെ ഫാസിസമെന്നാണ് വിളിക്കേണ്ടതെന്ന് ഉണ്ണികൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു.
 
എം.ടിയുടെ രണ്ടാമൂഴം മഹാഭാരത്തിന്റെ വ്യാഖ്യാനം മാത്രമല്ല, അതിന്റെ വിമര്‍ശവും കൂടിയാണ്. മലയാളം എന്ന ബഹുസ്വരതയുടെ അടയാളമായ തുഞ്ചനെഴുത്തച്ഛനെ ഒരു ഏകതാന മതാന്ധതയ്ക്കും വിട്ടുകൊടുക്കില്ലെന്നുള്ള എം ടിയുടെ നിലപാടുകള്‍ക്കു പിന്നിലുള്ളത് അദ്ദേഹത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയമാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കയ്യൂക്കിൻറെ ബലത്തിൽ മമ്മൂട്ടിക്കുണ്ടായ നേട്ടങ്ങൾ !

മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ പലതും മമ്മൂട്ടി നായകനായതാണ്. അവയൊക്കെ ...

news

ആരാധകർ കാത്തിരുന്ന ആ ചിത്രത്തിന്റെ ഭാവിയെന്ത്? ആട് -2 വരില്ല!

ആട് ഒരു ഭീകരജീവി- ഒരു മിഥുൻ മാനുവൽ തോമസ് ചിത്രം. മലയാളികൾ കാത്തിരിക്കുന്നത് ഈ ...

news

പുലിമുരുകനും കടന്ന് മോഹൻലാലിന്റെ സാഹസികത! ഈ വേട്ട, ഇതെങ്ങോട്ട്?

പീറ്റർ ഹെയ്‌നും മോഹൻലാലും ഒന്നിച്ചപ്പോൾ പുലിമുരുകൻ പിറന്നു. ആക്ഷൻ തനിക്കൊന്നുമല്ലെന്ന് ...

news

സാന്ദ്ര തോമസ് വിവാഹം കഴിച്ചത് വിജയ് ബാബുവിന് ഇഷ്ടപ്പെട്ടില്ല?

സാന്ദ്ര തോമസിന്റേയും വിജയ് ബാബുവിന്റേയും വഴക്ക് സിനിമാപ്രേമികളെ കുറച്ചൊന്നുമല്ല ...

Widgets Magazine