''ഇന്ത്യയിൽ രാജഭരണം, രാജാവ് മോദി'' - മാമുക്കോയ

ശനി, 31 ഡിസം‌ബര്‍ 2016 (09:18 IST)

Widgets Magazine

നോട്ട് നിരോധനത്തിൽ ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിച്ച എം ടി വാസുദേവൻ നായരെ അധിക്ഷേപിച്ച ബി ജെ പി - ആർ എസ് എസ് നടപടിയ്ക്കെതിരെ സിനിമ- സാഹിത്യ ലോകത്ത് നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്, എം ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എം ടിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു.
 
എം ടി വാസുദേവന്‍ നായര്‍ പറഞ്ഞത് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. അല്ലാതെ ബി ജെ പിയുടെയും ആര്‍എസ്എസിന്റെയും മാത്രം കാര്യമല്ലെന്ന് നടന്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ പറയേണ്ടത് എം ടി തന്നെയാണ്. എം ടി മിണ്ടെരുതെന്ന് പറയുന്നത് അഹങ്കാരമാണ്. ഭൂരിപക്ഷത്തിന്റെ പേരിൽ ജയിച്ചവരാണ് ബി ജെ പി, എന്തും ചെയ്യാമെന്ന ഭാവമാണ് ബി ജെ പിക്കുള്ളത്. 
 
രാജഭരണമാണ് ഇങ്ങനെ നടക്കുന്നത്. ഇപ്പോൾ മോദി രാജാവാണ് ഇന്ത്യ ഭരിക്കുന്നത്. എംടിക്ക് തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം ടിയുടെ വാക്കുകള്‍ക്ക് നേരിന്റെ ചുവയാണുളളത്. അത് നുണകളാല്‍ കെട്ടി ഉയര്‍ത്തപ്പെട്ട ഇന്ത്യന്‍ ഭരണകൂടത്തിന് രുചിക്കില്ല എന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഉണ്ണി ആര്‍ വ്യക്തമാക്കി.
 
എംടിക്കൊപ്പം നില്‍ക്കുക, നേരിനൊപ്പം നില്‍ക്കുകയെന്നും ഉണ്ണി ആര്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മൗനം പുലര്‍ത്തുന്ന എഴുത്തുകാരന്‍ മരിച്ചവനാണ്. ശബ്ദമുയര്‍ത്തേണ്ട ഘട്ടങ്ങളില്‍ വാക്കിനെ കടലാസില്‍ നിന്നും മോചിപ്പിച്ച് അന്തരീക്ഷത്തില്‍ ഒരു പതാക പോലെ ഉയര്‍ത്തേണ്ടുന്ന ബാധ്യത ഒരു എഴുത്തുകാരനുണ്ട്. എംടി അത് ചെയ്തിരിക്കുന്നു. അദ്ദേഹം അന്തസോടെ ജീവിച്ചിരിക്കുന്നുവെന്നും സാഹിത്യകാരമായ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കിWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പോയതു പോലെ തന്നെ തിരിച്ചെത്തി; അഖിലേഷിനെ പാർട്ടിയിൽ തിരിച്ചെടുത്തു, അച്ചടക്ക നടപടി പാർട്ടി പിൻവലിച്ചു

അച്ചടക്കലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

news

എസ് പിയിൽ അഖിലേഷ് യാദവ് തന്നെ ശക്തൻ; 194 എം എൽ എമാരുടെ പിന്തുണയും അഖിലേഷിന് തന്നെ, ഒത്തുതീർപ്പിന് സാധ്യത

ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഭൂരിഭാഗം പാർട്ടി എം എൽ എമാരും പിന്തുണച്ചു. എം ...

news

വി എസ് അച്യുതാനന്ദനാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്: എ ജയശങ്കര്‍

മുരളീധരന്റെ സംസാരം കേട്ട് ചെന്നിത്തല ഗ്രൂപ്പുകാര്‍ക്കും സുധീരഭക്തര്‍ക്കും ...

news

മകൻ രാജ്യം ഭരിക്കുമ്പോൾ അച്ഛൻ കാട്ടിൽ പോകുന്നത് അനുവദിക്കില്ല; രാമായണ കഥപോലെ അധികാരം പിടിച്ചെടുക്കുന്നത് സമ്മതിക്കില്ലെന്ന് അമര്‍ സിങ്

ഉത്തർ പ്രദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ...

Widgets Magazine