എം ടി ചെയ്തതേ ബി ജെ പിയും ചെയ്തുള്ളു: കുമ്മനം

തിരുവനന്തപുരം, വെള്ളി, 30 ഡിസം‌ബര്‍ 2016 (12:26 IST)

Widgets Magazine

എം റ്റി വാസുദേവൻ നായരെ ബി ജെ പി വിമർശിച്ചിട്ടില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എം ടി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതുതെന്നയാണ് ബി ജെ പിയും പറഞ്ഞ‌ത്. അഭിപ്രായം പറ‌യാൻ കേരളത്തിൽ എല്ലാവർക്കും അവകാശമുണ്ട്. എം ടിയും ബി ജെ പിയും അവരവരുടെ അഭിപ്രായമാണ് പറഞ്ഞതെന്ന് കുമ്മനം പറഞ്ഞു.
 
നോട്ട് അസാധുവാക്കലിനെ മോഹന്‍ലാല്‍ ന്യായീകരിച്ചിരുന്നു. അന്ന് മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചത് ആരും മറക്കരുത്. സി പി എം വിമർശിച്ചാൽ കുഴപ്പമില്ല. ബി ജെ പി വിമർശിച്ചാൽ മാത്രമാണ് പ്രശ്നം. ഇത് ശരിയല്ല, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണ് എന്നും കുമ്മനം വ്യക്തമാക്കി.
 
നോട്ട് നിരോധന വിഷയത്തിൽ മോദിയെയും കേന്ദ്ര സർക്കാരിന്റെ നടപടിയെയും വിമർശിച്ചതിന്റെ പേരിലാണ് ബി ജെ പി യുടെ ആക്രമണം എം ടിയ്ക്ക് നേരെയുണ്ടായത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമര്‍ശിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എം ടി വാസുദേവൻ നായർ ബി ജെ പി Bjp Kummanam Rajasekharan കുമ്മനം രാജശേഖരൻ M T Vasudhevan Nair

Widgets Magazine

വാര്‍ത്ത

news

ശങ്കര്‍ റെഡ്ഡിയുടെ നിയമനം: പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ​ ഉത്തരവ്

ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുന്‍ ...

news

സംസ്ഥാന ബജറ്റ് ജനുവരിയിൽ ഉണ്ടാകില്ല; വരാന്‍ പോകുന്നത് ഗുരുതര നോട്ടുക്ഷാമമെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട്

നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സംസ്ഥാന ബജറ്റ് അവതരണം ...

news

എം ടിയെ തൊട്ടുകളിക്കാൻ സംഘപരിവാർ സമയം കളയണ്ട, സംശയമുണ്ടെങ്കിൽമോഹൻലാലിനോട് ചോദി‌ക്ക്: വേണു

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച എം ടി വാസുദേവൻ‌ ...

Widgets Magazine