'ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ'; നടൻ അല്ലു അപ്പു

'ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ'

കൊച്ചി| Rijisha M.| Last Modified ചൊവ്വ, 15 മെയ് 2018 (10:56 IST)
ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നാണ് ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ചത്.
എടപ്പാൾ പീഡനക്കേസിൽ പൊലീസ് പിടിയിലായ മൊയ്‌തീൻ സ്വർണവ്യാപാരിയാണ്. ഇയാൾക്ക് മലപ്പുറം കടയുണ്ടെന്നാണ് പ്രചരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് വിമർശനവുമായി അല്ലു അപ്പു രംഗത്തെത്തിയത്.

പോസ്‌റ്റിന്റെ പൂർണ്ണ രൂപം:

ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വർണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI??? പേടിച്ചിട്ടായിരിക്കോ...? ഏയ്... സംഭവം അറിഞ്ഞില്ലായിരിക്കും... ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :