ദിലീപിനെതിരെ മാനനഷ്‌ടക്കേസുമാ‍യി ലിബർട്ടി ബഷീര്‍ രംഗത്ത്

ദിലീപിനെതിരെ മാനനഷ്‌ടക്കേസുമാ‍യി ലിബർട്ടി ബഷീര്‍ രംഗത്ത്

liberty basheer , actress attack , police , pulsar suni , Appunni , Dileep , ലിബർട്ടി ബഷീര്‍ , ദിലീപ്  , നടി , നടിയെ ഉപദ്രവിച്ചു , പീഡനം , കാറില്‍ പീഡനം
കൊച്ചി| jibin| Last Modified വെള്ളി, 11 മെയ് 2018 (20:40 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്‌ടക്കേസുമാ‍യി ലിബർട്ടി ബഷീര്‍.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായതിന് പിന്നില്‍ ലിബർട്ടി ബഷീറടക്കമുള്ളവരുടെ ഗൂഢാലോചന ആണെന്ന ദിലീപിന്റെ ആരോപണത്തിനെതിരെയാണ് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചത്.

അറസ്‌റ്റിന് കാരണക്കാരനായത് താന്‍ ആണെന്ന് ദിലീപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഈ ആരോപണം കടുത്ത മാനഹാനിയാണ് ഉണ്ടാക്കിയത്. ആരോപണം പിൻവലിച്ച് ദിലീപ് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :