മീനൂട്ടിയുടെ പേരിന് മുന്നിൽ മിസ്റ്ററോ മിസ്സിസോ ആയിരിക്കില്ല: മനസ് തുറന്ന് ദിലീപ്

ഞായറാഴ്ച അക്കൂട്ടത്തിൽ മീനാക്ഷിയും ഉണ്ടായിരുന്നു...

അപർണ| Last Modified ബുധന്‍, 9 മെയ് 2018 (11:26 IST)
ഇത്തവണത്തെ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻ‌ട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതിയവരിൽ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും ഉണ്ടായിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദിലീപെട്ടാ മീനാക്ഷി നീറ്റ് എക്സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അവൾ നീറ്റ് ആയി എഴുതി എന്നാണ് ദിലീപ് പറഞ്ഞത്. മീനൂട്ടിയുടെ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ - ദിലീപ് പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്ന മീനാക്ഷി സിനിമയിലേക്ക് വരുമോയെന്നായിരുന്നു ആരാധകർ ഉറ്റു നോക്കിയത്. എന്നാൽ, ഡോക്ടർ ആകാനാണ് ഈ താരപുത്രിക്കിഷ്ടം. ഇതിനായുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :