വെളിപാടിന്‍റെ പുസ്തകം ഒരു പരാജയമാണോ?

ശനി, 7 ഒക്‌ടോബര്‍ 2017 (17:23 IST)

Velipadinte Pusthakam, Jimikki Kammal, Lal Jose, Mohanlal, Benny, വെളിപാടിന്‍റെ പുസ്തകം, ജിമിക്കി കമ്മല്‍, ലാല്‍ ജോസ്, മോഹന്‍ലാല്‍, ബെന്നി

ഏറെ പ്രതീക്ഷ നല്‍കിയാണ് ആ സിനിമ റിലീസായത് - വെളിപാടിന്‍റെ പുസ്തകം. ലാല്‍ ജോസും മോഹന്‍ലാലും ഒരുമിച്ച ആദ്യ സിനിമ. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥ. എന്നാല്‍ ആകാശം‌മുട്ടെ വളര്‍ന്ന പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ ചിത്രത്തിന് ഒരു രീതിയിലും കഴിഞ്ഞില്ല.
 
പക്ഷേ, വെളിപാടിന്‍റെ പുസ്തകം ഒരു പരാജയസിനിമയാണെന്ന് വിലയിരുത്താനാവില്ല. മോഹന്‍ലാലിന്‍റെ താരപദവി ഈ സിനിമയ്ക്ക് രക്ഷയായി. 32 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ 17 കോടി രൂപയാണ്.
 
മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ചിത്രീകരിച്ച വെളിപാടിന്‍റെ പുസ്തകം നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന് ലാഭം നേടിക്കൊടുത്തു എന്നതാണ് വസ്തുത.
 
ഒരുമാസം കൊണ്ട് 17 കോടി രൂപ എന്നത് ചിത്രത്തിന്‍റെ കേരളത്തിലെ തിയേറ്റര്‍ കളക്ഷന്‍ മാത്രമാണ്. മറ്റ് ബിസിനസുകള്‍ എല്ലാം ചേര്‍ന്നാല്‍ 25 കോടിക്ക് മുകളില്‍ വരുമാനം ചിത്രം ഉണ്ടാക്കിയിട്ടുണ്ട്.
 
മൈക്കിള്‍ ഇടിക്കുള എന്ന കോളജ് പ്രൊഫസറായി മോഹന്‍ലാല്‍ നിറഞ്ഞുനിന്ന ചിത്രം തിരക്കഥയുടെ ബലമില്ലായ്മ കാരണമാണ് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളാന്‍ മടിച്ചത്. എന്നാല്‍ ‘ജിമിക്കി കമ്മല്‍’ ഗാനരംഗം തരംഗമായത് ചിത്രത്തിന് ഒരളവുവരെ രക്ഷയായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി വയനാട്ടിൽ, ഒരു നോക്ക് കാണാൻ ആയിരങ്ങൾ! - വീഡിയോ

ജോയ് മാത്യു തിരക്കഥയെഴുതുന്ന 'അങ്കിൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണഭാഗമായി മെഗാസ്റ്റാർ ...

news

'ആർക്കും ക്ഷമിക്കാൻ പറ്റാത്ത ക്രൂരനായ വില്ലനായി അഭിനയിക്കണം' - അതായിരുന്നു തന്റെ ആഗ്രഹമെന്ന് ദുൽഖർ

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ...

news

'പാറൂസ്, നീ ഞങ്ങൾക്ക് മാത്രകയാണ്' - പാർവതിയെ പുകഴ്ത്തി റിമ കല്ലിങ്കൽ

മലയാളികളുടെ അഭിമാന താരമായ പാർവതി നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ ...

news

'ഇറങ്ങ് കഴുതേ വേഗം' - ഇർഫാൻ ഖാനോട് പാർവതി

മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ...