ലാല്‍ ജോസ് ചിത്രത്തിലൂടെ സംവൃത മടങ്ങിവരുമോ?

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (17:31 IST)

Samvrita, Prithviraj, Lal Jose, Dulquer, Mohanlal, സംവൃത, പൃഥ്വിരാജ്, ലാല്‍ ജോസ്, ദുല്‍ക്കര്‍, മോഹന്‍ലാല്‍

മലയാളത്തിന്‍റെ പ്രിയനായികയായിരുന്ന സുനില്‍ തിരിച്ചെത്തുമോ. വിവാഹത്തിന് ശേഷം സിനിമ വിട്ട് കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവൃത ഭര്‍ത്താവ് അഖിലിന്‍റെ പിന്തുണയോടെ മടങ്ങിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സംവൃത സിനിമയില്‍ തന്‍റെ രണ്ടാം ഇന്നിംഗ്സ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാന സിനിമ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ സംവൃത ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഒരു ബിസിനസും ആരംഭിച്ചിട്ടുണ്ട്. സംവൃതയ്ക്ക് ഒരു മകന്‍ പിറന്നിരുന്നു - അഗസ്ത്യ എന്നാണ് പേര്.
 
‘രസികന്‍’ എന്ന ചിത്രത്തിലൂടെ സംവൃതയെ സിനിമയില്‍ അവതരിപ്പിച്ചത് ലാല്‍ ജോസാണ്. പിന്നീട് ലാല്‍ ജോസിന്‍റെ ആറ്‌ സിനിമകളില്‍ സംവൃത അഭിനയിച്ചു. 
 
സംവൃതയുടെ മടങ്ങിവരവും ഒരു ലാല്‍ ജോസ് ചിത്രത്തിലൂടെയായിരിക്കുമെന്നാണ് സൂചന. ഒരു ഭയങ്കര കാമുകന്‍ ഉള്‍പ്പടെ ലാല്‍ ജോസ് അടുത്തതായി ചെയ്യുന്ന സിനിമകളിലേക്ക് സംവൃതയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജയന്‍ ചെയ്തതിനപ്പുറം മോഹന്‍ലാലിന് ചെയ്യാനാകുമോ?

‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. ...

news

അനന്തഭദ്രത്തിനും ഉറുമിക്കും ശേഷം മറ്റൊരു വിസ്മയവുമായി സന്തോഷ് ശിവന്‍! - നായകന്‍ മമ്മൂട്ടി!

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമാണ് സന്തോഷ് ശിവന്‍. മലയാളത്തില്‍ ...

news

നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല; ധ്യാന്‍ ശ്രീനിവാസന് കിട്ടിയത് എട്ടിന്റെ പണി?

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട് വളരെ ...

news

രാമലീല പുതിയ പോസ്റ്റര്‍ ഇറങ്ങി; ആരാധകരും വിമര്‍ശകരും ഒരുപോലെ ഞെട്ടി! - ഇതെന്ത് മറിമായം?

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രാമലീലയുടെ പുതിയ പോസ്റ്റര്‍ ...

Widgets Magazine