‘ജിമിക്കി കമ്മല്‍’ ഷെറില്‍ സിനിമയിലേക്കില്ല, ആരാധകര്‍ക്ക് നിരാശ

Jimikky Kammal, Sheryl, Velipadinte Pusthakam, Shan Rahman, Lal Jose, ജിമിക്കി കമ്മല്‍, ഷെറില്‍, വെളിപാടിന്‍റെ പുസ്തകം, ഷാന്‍ റഹ്‌മാന്‍, ലാല്‍ ജോസ്
BIJU| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (18:52 IST)
‘ജിമിക്കി കമ്മല്‍’ ലോകം മുഴുവന്‍ തരംഗമാക്കിയ ഷെറില്‍ സിനിമയില്‍ അഭിനയിക്കുമോ? ഈ ചോദ്യം ഇന്ന് സോഷ്യല്‍ മീഡിയയിലാകെ നിറഞ്ഞുനില്‍ക്കുകയാണ്.

ഇതിനിടെ ഷെറില്‍ തമിഴ് ചിത്രത്തില്‍ വിജയുടെ നായികയാകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴകത്തെ ഹിറ്റ് മേക്കര്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെറില്‍ നായികയാകുമെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ താനില്ലെന്നും അധ്യാപനമാണ് തന്‍റെ മേഖലയെന്നുമാണ് ഷെറില്‍ പറയുന്നത്. അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന കാര്യം കെ എസ് രവികുമാറിന്‍റെ ഓഫീസിനെ അറിയിച്ചെന്നും ഷെറില്‍ വ്യക്തമാക്കുന്നു.

കാക്കനാട്ട് ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികയാണ് ഷെറില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :