‘ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ - ലാല്‍ ജോസിനെതിരെ ആഷിഖ് അബു

ശനി, 30 സെപ്‌റ്റംബര്‍ 2017 (14:47 IST)

ദിലീപിന്റെ രാമലീലയേയും ദിലീപിനേയും സപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ ജോസിനെതിരെ വിമര്‍ശനവുമായി ആഷിഖ് അബു. ദിലീപ് നായകനായ എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ആഷിക്കിനെ ചൊടിപ്പിച്ചത്.
 
ദിലീപുമായിട്ടുള്ള ബന്ധം വെച്ചിട്ടാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടതെന്ന് ആഷിഖ് അബു പറയുന്നു. ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആഷിഖ് പറയുന്നു.
 
ദിലീപിന്റെ സിനിമയെ വിജയമായി കാണുകയും അതിന്റെ അമിതാവേശ പ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തിൽ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ഈ കേസിന്റെ ഗൗരവം മുഴുവൻ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്നും ആഷിഖ് അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിദ്യാ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തരിപ്പണമായി!

ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ തകര്‍ന്നു. നടിക്ക് ...

news

ബോക്സ് ഓഫീസില്‍ മിന്നിത്തിളങ്ങി രാമലീല! - രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് അഭിനയിച്ച രാമലീല മികച്ച ...

news

ജിമ്മിക്കി കമ്മല്‍ കോപ്പിയടിച്ചതോ? - ഷാന്‍ റഹ്മാന്‍ വ്യക്തമാക്കുന്നു

‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ ... എന്റപ്പന്‍ കട്ടോണ്ട് പോയി...’ എന്നു തുടങ്ങുന്ന ഗാനം ...

news

ചരിത്രത്തില്‍ ഇതാദ്യം ! - ആ റെക്കോര്‍ഡ് രാമലീലയ്ക്കും ദിലീപിനും സ്വന്തം !

സെപ്തംബര്‍ 28നു റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീല വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ...

Widgets Magazine