പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല, സംവിധായകന്‍ ഹിന്ദിനടനെ കൊണ്ടുവന്നു!

പൃഥ്വിരാജ്, മോഹന്‍ലാല്‍, മേജര്‍ രവി, പിക്കറ്റ് 43
Last Updated: ശനി, 7 ജൂണ്‍ 2014 (14:02 IST)
മേജര്‍ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജാണ് പട്ടാളക്കഥ പറയുന്ന ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് സംവിധായകന്‍ അറിയിച്ചു.

ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട് കുടുങ്ങിപ്പോകുന്ന ഒരു പട്ടാളക്കാരന്‍റെ ജീവിതാവസ്ഥയാണ് പിക്കറ്റ് 43യില്‍ മേജര്‍ രവി ചിത്രീകരിക്കുന്നത്. പ്രശസ്ത ഹിന്ദി താരം ജാവേദ് ജഫ്രി ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആദ്യം ഈ സിനിമ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് നായകനായി പൃഥ്വിരാജിനെ നിശ്ചയിക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ പട്ടാളക്കാരനും അയാളെ സഹായിക്കാനെത്തുന്ന ഒരു പാകിസ്ഥാന്‍ പട്ടാളക്കാരനും തമ്മിലുള്ള സൌഹൃദത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥയാണ് പിക്കറ്റ് 43.

കശ്മീരില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ വമ്പന്‍ പട്ടാളച്ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവി ഒരുക്കുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :