‘പെരുച്ചാഴിക്ക് സമം പെരുച്ചാഴി മാത്രം’

Last Modified വെള്ളി, 6 ജൂണ്‍ 2014 (15:04 IST)
പെരുച്ചാഴിക്ക് സമം പെരുച്ചാഴി മാത്രം. പറയുന്നത് വേറെ ആരുമില്ല. പെരുച്ചാ‍ഴി ജഗന്നാഥനെ അവതരിപ്പിക്കുന്ന യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. ലാലിന്റെ സ്ട്രിപ്പായി താടിയുള്ള ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'പെരുച്ചാഴി'യുടെ ഷൂട്ടിംഗ് ഇപ്പോള്‍ അമേരിക്കയില്‍ പുരോഗമിക്കുകയാണ്.

1989ല്‍ 'അക്കരെ അക്കരെ അക്കരെ' എന്ന
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന ബാര്‍ബങ്കിലാണ് 'പെരുച്ചാഴി'യുടെ ചിത്രീകരണവും നടക്കുന്നത്. മലയാള സിനിമയില്‍
ഇത് വരെ പറയാത്ത ഒരു സബ്ജക്ടാണ് 'പെരുച്ചാഴി' പറയുന്നത്. ഒരു പൊളിറ്റിക്കല്‍ സറ്റയറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചിത്രത്തിന്റെ സബ്ജക്ടിനെ സമീപിച്ചിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. തമാശയില്‍ പൊതിഞ്ഞ ഒരു മുഴുനീള രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് 'പെരുച്ചാഴി'യെന്നാണ് ലാല്‍ തന്നെ ചിത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ ദൌത്യവുമായാണ് ലാല്‍ അമേരിക്കയിലെത്തുന്നത്. ദൌത്യവും വിജയവും സ്ക്രീനില്‍ കണ്ട് രസിക്കുകയെന്നാണ് ലാല്‍ പറയുന്നത്. പെരുച്ചാഴിയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :