ദൃശ്യത്തിന് മുമ്പും ഹിറ്റുകള്‍ ഉണ്ടായിരുന്നു: മോഹന്‍ലാല്‍

Last Modified ബുധന്‍, 4 ജൂണ്‍ 2014 (20:20 IST)
ദൃശ്യത്തിന് മുമ്പും ഹിറ്റുകള്‍ ഉണ്ടായിരുന്നു എന്ന് മോഹന്‍ലാല്‍. ഏതെങ്കിലും ഒരു സിനിമയുടെ വിജയം തന്‍റെ ജീവിതത്തെ കൂടുതലായി ബാധിച്ചു എന്ന് പറയുന്നതുകൊണ്ട് കാര്യമില്ലെന്നും മോഹന്‍ലാല്‍.

ഒരു സിനിമ വിജയിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ സന്തോഷിക്കാറുണ്ട്. ദൃശ്യം വലിയ ഹിറ്റായി എന്നതുശരിയാണ്. പക്ഷേ അതിനുമുമ്പും ഹിറ്റുകള്‍ ഉണ്ടായിരുന്നു. മണിച്ചിത്രത്താഴ്, ചിത്രം അങ്ങനെയങ്ങനെ. വല്ലപ്പോഴുമാണ് അത്തരം വലിയ വിജയങ്ങള്‍ സംഭവിക്കുന്നത്. പക്ഷേ, അതുകൊണ്ട് ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് സത്യം - മോഹന്‍ലാല്‍ വ്യക്തമാക്കി.

ദൃശ്യം എനിക്ക് മറ്റേത് സിനിമയും പോലെ തന്നെ ഒരു ചിത്രമാണ്. നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമയുടെ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ അടുത്ത സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്‍റെ രീതി. ഇപ്പോള്‍ എന്‍റെ മുമ്പില്‍ പെരുച്ചാഴി മാത്രമാണുള്ളത്. ഞങ്ങള്‍ എല്ലാവരും അതിന് വേണ്ടി ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുകയാണ് - ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :