Widgets Magazine Widgets Magazine

''അഭിനയം ഇല്ലാത്ത ലോകത്ത് ഞാൻ സന്തോഷവാനായിരിക്കും'' - മോഹൻലാൽ

തിങ്കള്‍, 2 ജനുവരി 2017 (13:51 IST)

Widgets Magazine

മലയാളത്തിനേക്കാൾ ആരാധന തമിഴ് സിനിമയിൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ധമായ ആരാധനയാണ് അവർക്ക്. ഇക്കാര്യത്തിൽ മലയാളികൾ ഒരു പടി പിന്നിലാണ്. ആരാധനയുണ്ട്, പക്ഷേ അത് അന്ധമല്ല. താൻ ഒരു പോലും ആരാധകരെ മാത്രം മനസ്സില്‍ കണ്ട് ചെയ്യുന്നതല്ലെന്ന് മോ‌ഹൻലാൽ. സിനിമ എഴുത്തുകാരുടെയും സംവിധായകന്റെയും സ്വാതന്ത്രമാണെന്ന് താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
മീശപിരിയ്ക്കുന്നതും പോ മോനെ ദിനേശാ എന്ന് പറയുന്നതുമൊക്കെ ആരാധകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആരോടും പറയാറില്ല. അത്തരം അന്ധമായ ആരാധനയൊക്കെ മലയാള സിനിമയില്‍ കഴിഞ്ഞുപോയി. തമിഴില്‍ വിജയ്‌യുടെ ഇന്‍ട്രോയില്‍ ഒരു ഡാന്‍സും പാട്ടും നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ആരാധകര്‍ക്ക് നിരാശയാണ്. മലയാളത്തില്‍ ആ അവസ്ഥയില്ല. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നത് വിജയിക്കില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാതരം പ്രേക്ഷകര്‍ക്കുമുള്ളതാണ് സിനിമ. 
 
ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താനെന്ന് താരം പറയുന്നു. അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഇപ്പോള്‍ മോഹന്‍ലാലിനെ ഇല്ലത്രെ. അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. യാത്രകള്‍ ധാരാളം ചെയ്യുന്നു. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. - പറയുന്നു.
 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സെല്‍ഫി വന്നതോടെ ആണും പെണ്ണും തൊട്ടുരുമ്മിനിന്നാണ് ഫോട്ടോയെടുക്കുന്നത്, ദേഹത്തുരസിയുളള ഇത്തരം സെല്‍ഫി വേണ്ട: കെ.ജെ യേശുദാസ്

സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും മറച്ചുവെക്കേണ്ടത് മറച്ചുതന്നെ ...

news

രാജയുടെ രാജകീയമായ രണ്ടാം വരവിന് തുടക്കം! മമ്മൂട്ടി മാസ്സ്!

2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ ചെറിയ ഓളമൊന്നുമല്ല തീയേറ്ററിൽ ഉണ്ടാക്കിയത്. അതേ ...

news

ഇന്നസെന്റ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചു അന്യഭാഷാ ചിത്രങ്ങൾ മാത്രം ...

news

ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റെന്ന് അടൂർ; അടൂരിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

സിനിമയെക്കുറിച്ച് യാതോരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സിനിമാ സൃഷ്ടിക‌ളുടെ അപേക്ഷകൾ ...

Widgets Magazine Widgets Magazine