''ആ കുറവോടു കൂടിയ മമ്മൂട്ടിയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്'' - ഉള്ളു തുറന്ന് മമ്മൂട്ടി!

ശനി, 31 ഡിസം‌ബര്‍ 2016 (14:37 IST)

Widgets Magazine

സൗഹൃദങ്ങൾ എല്ലാവർക്കും ഒരു വീക്ക്നെസ്സ് തന്നെയാണ്. അതുപോലെ സൗഹൃദം നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടിക്ക് നിരവധി സൗഹൃദങ്ങൾ ഉണ്ട്. എന്നാൽ, അക്കൂട്ടത്തിൽ ഇല്ലാത്തത് ( കുറവ്) പെൺ സൗഹൃദങ്ങളാണ്. ആരാധകർ അടക്കം എല്ലാവർക്കും അറിയാവുന്നതുമാണ്. എല്ലാം തുറന്ന് പറയാന്‍ എനിക്ക് ഭാര്യ എന്ന കൂട്ടുകാരിയുണ്ട്. അതെന്റെ പരിമിതിയാണെങ്കില്‍ ആ കുറവോട് കൂടിയ മമ്മൂട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടി പറയുന്നു.
 
പലപ്പോഴും പല അഭിമുഖങ്ങളിലും മമ്മൂട്ടിയോട് ചിലർ അത് ചോദിച്ചിട്ടുമുണ്ട്, 'എന്താ മമ്മൂക്കാ പെണ്ണുങ്ങളോടിത്ര വിരോധം' എന്ന്. എന്നാൽ ആ ചോദ്യത്തിന് ഉത്തരമായി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സ്ത്രീകളോട് അകലം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്.
സ്ത്രീകളുമായി അടുത്ത് ഇടപ്പഴകാറില്ല. സിനിമയില്‍ വന്ന് കഴിഞ്ഞിട്ടും സ്ത്രീ സൗഹൃദങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ താത്പര്യം കാണിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു.
 
സ്ത്രീകളോട് ഇടപഴകുന്നതിൽ ഈ സമൂഹം കൽപ്പിച്ചിരുന്ന വിലക്കുകൾ എല്ലാവർക്കും അറിയാവുന്നതല്ലേ. അതുകൊണ്ടൊക്കെ താൻ ചെറുപ്പം മുതൽ അടുത്ത് ഇടപഴകിയിരുന്നത് ആണുങ്ങളുമായിട്ടാണ്. വിലക്കുകൾ ഉഌഅ സമൂഹമായതിനാൽ സ്ത്രീകളോട് അകലം പാലിച്ച് നിന്നതാണെന്ന് മമ്മൂട്ടി പറയുന്നു. സിനിമയിൽ വന്നതിന് ശേഷവും അങ്ങനെ തന്നെ. സിനിമയല്ലേ, അതൊക്കെ മോശമായി വ്യാഖ്യാനിക്കപ്പെടും എന്ന് അറിയാവുന്നതുക്കൊണ്ടാണ് പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതെന്ന് മമ്മൂട്ടി പറയുന്നു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സിനിമയ്ക്കുള്ളിൽ ഒരു സിനിമ, ഇത് പൊളിക്കും! - ലാൽ പറയുന്നു...

മലയാളത്തിലെ യൂത്തൻമാർ കാത്തിരിക്കുന്ന സിനിമയാണ് ഹണിബീ- 2. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ...

news

സച്ചിനെ ക്ലീൻ ബൗൾഡ് ആക്കി അന്ന!

പ്രണയവും ക്രിക്കറ്റും ഒന്നിക്കുന്നത് കാണാൻ രസമായിരിക്കും അല്ലേ. അത്തരമൊരു വേറിട്ട ...

news

മമ്മൂട്ടിയെ വിശ്വസിച്ചവർക്ക് സംഭവിച്ചത്? തട്ടിപ്പ് കേസിൽ മമ്മൂട്ടിയെ പ്രതിയാക്കണം; പരാതി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ

കോടികൾ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ ഒന്നാകെ കബലിപ്പിച്ച അവതാർ തട്ടിപ്പ് കേസിൽ നടൻ ...

news

''ഇന്ത്യയിൽ രാജഭരണം, രാജാവ് മോദി'' - മാമുക്കോയ

നോട്ട് നിരോധനത്തിൽ ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിച്ച എം ടി ...

Widgets Magazine