സിനിമയ്ക്കുള്ളിൽ ഒരു സിനിമ, ഇത് പൊളിക്കും! - ലാൽ പറയുന്നു...

ശനി, 31 ഡിസം‌ബര്‍ 2016 (12:44 IST)

Widgets Magazine

മലയാളത്തിലെ യൂത്തൻമാർ കാത്തിരിക്കുന്ന സിനിമയാണ് ഹണിബീ- 2. ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച സ്വീകാര്യമായിരുന്നു ലഭിച്ചത്. അതേ ക്രൂ തന്നെയാണ് രണ്ടാംഭാഗത്തിലും എത്തു‌ന്നത്. ഹിറ്റുകളുടെ പരമ്പര സമ്മാനിച്ച ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ‘ഹണിബീ 2’ . സംവിധാനം ചെയ്യുന്നത് ലാലിന്റെ മകൻ ജീൻപോൾ ലാൽ. ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ചിരിക്കുകയാണ് നിർമാതാവ് ലാൽ. ചിത്രത്തിനുള്ളിൽ മറ്റൊരു സിനിമ. അതിന്റെ പേര് ഹണിബീ –2.5. 
 
''ഹണി ബീ–2 ശരിക്കും പറഞ്ഞാൽ രണ്ടു സിനിമയാണ്. ഇങ്ങനെയൊന്ന് മലയാളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. ഒരു സിനിമാ ലൊക്കേഷനിലാണ് ഇതിന്റെ കഥ നടക്കുന്നത്. ഹണി ബീ 2.5 എന്ന മറ്റൊരു സിനിമയുടെ ലൊക്കേഷൻ. അതിന്റെ സംവിധായകൻ, നായകൻ, ക്രൂ എല്ലാം വേറെ ആളുകൾ. അതു പൂർണമായും മറ്റൊരു തന്നെയാണ്. ഒരേസമയം രണ്ടു സിനിമകൾ. രണ്ടു സിനിമകളും രണ്ടു സിനിമകളായിത്തന്നെ തിയറ്ററുകളിലെത്തും. ആസിഫ് അലിയുടെ അനുജനാണ് ഹണിബീ–2.5ന്റെ നായകൻ''. ലാൽ പറയുന്നു. 
 
ഒരേസമയം രണ്ടു പടങ്ങളാണു ഞങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ലാൽ വ്യക്തമാക്കുന്നു. മോശം ബജറ്റിൽ ചെയ്യേണ്ട പടമല്ല ഇതെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണു വീണ്ടും നിർമാതാവാകാൻ തീരുമാനിക്കുന്നത്. ആളുകൾക്ക് ഇഷ്ടമാവുന്ന വിഷ്വൽ ട്രീറ്റായിരിക്കും ഹണീബീ 2: സെലിബ്രേഷൻസ്. പേരുപോലെ തന്നെ ഒരു ആഘോഷം തന്നെയാണീ സിനിമയെന്ന് ലാൽ പറയുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ‌)Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സച്ചിനെ ക്ലീൻ ബൗൾഡ് ആക്കി അന്ന!

പ്രണയവും ക്രിക്കറ്റും ഒന്നിക്കുന്നത് കാണാൻ രസമായിരിക്കും അല്ലേ. അത്തരമൊരു വേറിട്ട ...

news

മമ്മൂട്ടിയെ വിശ്വസിച്ചവർക്ക് സംഭവിച്ചത്? തട്ടിപ്പ് കേസിൽ മമ്മൂട്ടിയെ പ്രതിയാക്കണം; പരാതി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ

കോടികൾ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ ഒന്നാകെ കബലിപ്പിച്ച അവതാർ തട്ടിപ്പ് കേസിൽ നടൻ ...

news

''ഇന്ത്യയിൽ രാജഭരണം, രാജാവ് മോദി'' - മാമുക്കോയ

നോട്ട് നിരോധനത്തിൽ ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിച്ച എം ടി ...

news

അബ്‌ദുള്ള വേണോ ദശരഥം വേണോ? കുഴപ്പിക്കുന്ന ചോദ്യമാണ്!

ഹിസ് ഹൈനസ് അബ്‌ദുള്ളയാണോ ദശരഥമാണോ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം? ഉത്തരം പറയാന്‍ അല്‍പ്പം ...

Widgets Magazine