Widgets Magazine
Widgets Magazine

രാജയുടെ രാജകീയമായ രണ്ടാം വരവിന് തുടക്കം! മമ്മൂട്ടി മാസ്സ്!

ഞായര്‍, 1 ജനുവരി 2017 (14:09 IST)

Widgets Magazine

2010ൽ പുറത്തിറങ്ങിയ ചെറിയ ഓളമൊന്നുമല്ല തീയേറ്ററിൽ ഉണ്ടാക്കിയത്. അതേ പോക്കിരിയായ 'രാജ' വീണ്ടും വരുന്നു - രാജ 2!. ടീം ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം അതേ മൂവർ സംഘം ഒന്നിക്കുമ്പോൾ അതൊരു മാസ് ചിത്രം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 
 
നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, സംവിധായകന്‍ വൈശാഖും ചേര്‍ന്നാണ് മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. 
ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, VFX ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയാണ്. പുതുവർഷ സമ്മാനമായിട്ടാണ് വൈശാഖ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 
 
വൈശാഖിന്റെ വാക്കുകളിലൂടെ:
 
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. ഈ പുതുവർഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്. നിങ്ങളുടെ പിന്തുണയാണ്. പുലിമുരുകൻ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങൾ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തിൽ നിങ്ങളോടു സംസാരിക്കാൻ എനിക്ക് ആയുസ്സ് ലഭിക്കുന്നത്. ഏവർക്കും ഒരിക്കൽ കൂടി നന്ദി. നിങ്ങൾ നൽകിയ പ്രോത്സാഹനം എനിക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തിൽ 
എന്റെ പുതിയ സ്വപ്‌നങ്ങൾ നിങ്ങളുമായി ഞാൻ പങ്കുവെക്കുകയാണ്.
 
മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം. ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണത്. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാർഥ്യമാവുകയാണ്.
പുലിമുരുകന് ശേഷം, ഞാനും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്‌കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.
 
പുലിമുരുകന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്. ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2010ൽ നിങ്ങൾ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ 'രാജാ' തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം. മമ്മൂക്കയിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റർടൈനർ തന്നെയായിരിക്കും രാജാ 2 . പോക്കിരിരാജ ഇറങ്ങിയ 2010ലെ ആസ്വാദനരീതിയിൽ നിന്നും, 2017ൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.
 
അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ല, 'രാജാ 'എന്ന കഥാപാത്രത്തിന്റെ മാത്രം തുടർച്ചയാണ്. പുതിയ ചിത്രത്തിൽ 'രാജാ ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2, കൂടുതൽ ചടുലവും കൂടുതൽ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂർണമായും 2017ലെ ചിത്രം.
 
'രാജാ 2' ഒരാഘോഷമാക്കിമാറ്റാൻ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഇനിയുമുണ്ട് സ്വപ്‌നങ്ങൾ. ഒരുപിടി നല്ല ചിത്രങ്ങളുടെ തീവ്രമായ Pre-Production ജോലികൾ, ആലോചനകൾ,
സമാന്തരമായി നടക്കുന്നുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
 
മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്. VFX, Special Effects കേന്ദ്രീകതമായ ഒരു സിനിമ കൂടിയാണിത്. ആശിർവാദ് സിനിമയുടെ ബാനറിൽ ലാലേട്ടൻ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് മറ്റൊരാലോചന. പുലിമുരുകൻ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്‌കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
 
ഇഫാർ ഇന്റർനാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ. ദുൽഖർ സൽമാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോൾട്ടേജ് മാസ്സ് എന്റർടൈനർ. സ്വപ്‌നങ്ങൾ ഏറെയാണ്. എല്ലാം നിങ്ങൾ നൽകുന്ന പിന്തുണയിലും പ്രോത്സാഹനത്തിലും വിശ്വാസമർപ്പിച്ചാണ്. 2017 ഒരു പുതിയ തുടക്കമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി പോക്കിരിരാജ വൈശാഖ് പുലിമുരുകൻ സിനിമ Mammootty Pokkiriraja Vysakh Pulimurugan Movie

Widgets Magazine

സിനിമ

news

ഇന്നസെന്റ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍

മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചു അന്യഭാഷാ ചിത്രങ്ങൾ മാത്രം ...

news

ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റെന്ന് അടൂർ; അടൂരിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

സിനിമയെക്കുറിച്ച് യാതോരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സിനിമാ സൃഷ്ടിക‌ളുടെ അപേക്ഷകൾ ...

news

ഒന്നിലും പ്രതീക്ഷയില്ല, അതുകൊണ്ട് നിരാശയുമില്ല; വരുന്നതുപോലെ വരട്ടെ: മഞ്ജു വാര്യര്‍

കേരളത്തില്‍ എവിടെയൊക്കെയോ തനിക്ക് നിശബ്ദമായൊരു സപ്പോര്‍ട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ...

news

''ആ കുറവോടു കൂടിയ മമ്മൂട്ടിയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്'' - ഉള്ളു തുറന്ന് മമ്മൂട്ടി!

സൗഹൃദങ്ങൾ എല്ലാവർക്കും ഒരു വീക്ക്നെസ്സ് തന്നെയാണ്. അതുപോലെ സൗഹൃദം നെഞ്ചോട് ചേർത്ത് ...

Widgets Magazine Widgets Magazine Widgets Magazine