ക്രിസ്റ്റ്യാനോയ്ക്കിത് അപൂർവ്വനേട്ടം; സമനിലയിൽ പിരിഞ്ഞ് സ്പെയിനും പോർച്ചുഗലും

അടിച്ചു, തിരിച്ചടിച്ചു; സ്പെയിൻ–പോർച്ചുഗൽ പോര് സമനിലയിൽ

അപർണ| Last Modified ശനി, 16 ജൂണ്‍ 2018 (08:20 IST)
കരുത്തന്‍മാരായ സ്പെയിനും
യൂറോപ്പിന്റെ ചാമ്പ്യന്‍മാരായ പോർച്ചുഗലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ അവസാനം. മൂന്നു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചത്.

അതേസമയം, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ നേട്ടം. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി മാറിയിരിക്കുകയാണ് റോണോ. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്.

ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്‍, ബ്രസിലീന്റെ പെലേ എന്നിവരുടെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്
റൊണാള്‍ഡോയും.

നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (24, 55) നേടി. 58ആം മിനിറ്റിൽ നാച്ചോയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ഏതായാലും ഇരുടീമുകളും തങ്ങളുടെ ആരാധകരെ നിരാശരാക്കിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :