കൊറിയന്‍ ചൂടില്‍ സ്വപ്നങ്ങള്‍ കരിഞ്ഞ് ജര്‍മ്മനി, ലോകചാമ്പ്യന്‍‌മാര്‍ ലോകകപ്പിന് പുറത്ത്

ജര്‍മ്മനി, ദക്ഷിണ കൊറിയ, ഫിഫ ലോകകപ്പ്, Germany, World Cup, FIFA, Korea
കസാന്‍| BIJU| Last Modified ബുധന്‍, 27 ജൂണ്‍ 2018 (22:33 IST)
ദക്ഷിണ കൊറിയയോട് തോറ്റ് ലോകചാമ്പ്യന്‍‌മാരായ ജര്‍മനി ഫിഫ ലോകകപ്പില്‍ നിന്ന് മടങ്ങി. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ കടക്കാനെത്തിയ ജര്‍മ്മനി രണ്ട് ഗോളിനാണ് കൊറിയയുടെ വീരന്‍‌മാരോട് പരാജയപ്പെട്ട് പുറത്ത് പോയത്.

ജര്‍മ്മനി എപ്പോള്‍ ഗോളടിക്കുമെന്ന് ആശങ്കപ്പെട്ട് കളിയുടെ അവസാനഘട്ടം വരെ കാത്തിരുന്ന ജര്‍മ്മന്‍ ആരാധകരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടുകൊണ്ട് ഇഞ്ചുറി ടൈമില്‍ കൊറിയ തൊടുത്ത ഗോളുകളാണ് ജര്‍മ്മനിയുടെ ലോകകപ്പ് പ്രതീക്ഷകളെ ചുഴറ്റിയടിച്ചത്. തൊണ്ണൂറ്റി മൂന്നാം മിനിറ്റിലും തൊണ്ണൂറ്റി ആറാം മിനിറ്റിലും കൊറിയ നേടിയ ഗോളുകള്‍ ജര്‍മ്മനിയുടെ വഴിയടച്ചു.

യഥാക്രമം കിം യങ് ഗ്വോനും സോന്‍ ഹ്യുങ് മിന്നുമാണ് കൊറിയയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. സ്കോര്‍: കൊറിയ 2-0 ജര്‍മ്മനി.

ജര്‍മ്മനിക്ക് നിറയെ അവസരങ്ങള്‍ ലഭിക്കുകയും എന്നാല്‍ ഒന്നുപോലും പ്രയോജനപ്പെടുത്താനാകാതെ പോകുകയും ചെയ്ത മത്സരമായിരുന്നു ഇത്. പതിമൂന്നാം മിനിറ്റിലും മുപ്പത്തിമൂന്നാം മിനിറ്റിലും നാല്‍പ്പത്തിമൂന്നാം മിനിറ്റിലും ജര്‍മ്മനിക്ക് ഒന്നാന്തരം അവസരങ്ങള്‍ ലഭിച്ചതാണ്. എന്നാല്‍ അവര്‍ അത് പാഴാക്കുകയായിരുന്നു.

ഗ്രൂപ്പ് എഫില്‍ നിന്ന് സ്വീഡനും മെക്സിക്കോയും പ്രീ ക്വാര്‍ട്ടറിലെത്തി. ജര്‍മ്മനി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :