‘നെയ്മ‌റിനെ സഹിക്കാൻ കഴിയില്ല, എന്തുപറഞ്ഞാലും ചൂടാകും’- ഫ്രഞ്ച് ലീഗിലെ സഹതാരം

വ്യാഴം, 7 ജൂണ്‍ 2018 (12:21 IST)

ഫ്രഞ്ച് ലീഗിലെ സൂപ്പര്‍താരമായ നെയ്മര്‍ക്കെതിരെ ആരോപണവുമായി ലീഗിലെ ടീമായ സ്ട്രാസ്ബര്‍ഗ് മധ്യനിര താരം ദിമിത്രി ലിയനാര്‍ഡ്. നെയ്മറിനെതിരെ പല താരങ്ങൾക്കും അത്രപ്തിയുണ്ടായിരുന്നു. പക്ഷെ, ഇതാദ്യമായാണ് ടീമിലെ മറ്റൊരു താരം തുറന്നു പറയുന്നത്. 
 
ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നെയ്മറിനെതിരെയുള്ള ആരോപണം ഗൌരവമായി തന്നെയാണ് ആരാധകർ കാണുന്നത്. മൈതനാത്തെ നെയ്മറിന്റെ സ്വഭാവം ശരിയല്ലെന്ന് പലരും റിപ്പോർട്ട് ചെയ്തിരുന്നു. 
 
നെയ്മറുടെ വരവ് ഫ്രഞ്ച് ലീഗിനെ ലോകശ്രദ്ധയിലേക്കു കൊണ്ടു വന്നെങ്കിലും താരം ക്ലബ് വിട്ട് റയലിലേക്ക് ചേക്കേറിയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ലിയനാര്‍ഡ്. ഈഗോ നിറഞ്ഞ താരമാണ് നെയ്മറെന്നും താരത്തെ സഹിക്കാന്‍ തനിക്കാവില്ലെന്നും ലിയനാര്‍ഡ് എസ്എഫ്ആര്‍ സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
നെയ്മര്‍ക്ക് കളിക്കളത്തില്‍ എന്തും കാണിക്കാമെന്നും എന്നാല്‍ താരത്തിനെതിരെ ഒരു നേരിയ ഫൗളിനു ശ്രമിച്ചാല്‍ നെയ്മര്‍ തുറിച്ചു നോക്കാന്‍ തുടങ്ങുമെന്നും ലിയനാര്‍ഡ് പറഞ്ഞു. നമ്മളെ എന്തും പറയുകയും നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രകോപിതനാവുകയും ചെയ്യുന്ന താരമാണ് നെയ്മറെന്ന് താരം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബിഗ് സല്യൂട്ട്! കരിയറിൽ വൻ നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടും മെസ്സി അത് ചെയ്തു!

ലോകകപ്പിന് മുന്നോടിയായുള്ള ഇസ്രായേലുമായുള്ള അവസാന സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന ...

news

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഈ താരപ്രമുഖർ തമ്മിലൊരു താരതമ്യം സാധ്യമാണോ?

ഇന്നത്തെ ലോക ഫുട്‌ബോളിൽ മികച്ച താരങ്ങൾ ആരൊക്കെയെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ ...

news

മെസ്സി സമാധാനത്തിന്റെ പ്രതീകം തന്നെ, ഒരിക്കൽ കൂടി തെളിയിച്ചു!

ലോകകപ്പിന് മുന്നോടിയായുള്ള ഇസ്രായേലുമായുള്ള അവസാന സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന ...

news

‘തുറന്നുപറയട്ടെ, അതിന് സാധ്യത കുറവാണ്': ലോകകപ്പ് നേട്ടത്തെക്കുറിച്ച് റൊണാൾഡൊ

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പോർച്ചുഗല്ലിന് സാധ്യത കുറവാണെന്ന് തുറന്ന് പറഞ്ഞ് സൂപ്പർ താരം ...

Widgets Magazine