ചൈനീസ് വല കുലുക്കി ഇന്ത്യയുടെ അഞ്ച് ഗോളുകൾ ; സുനിൽ ഛേത്രിക്ക് ഹാട്രിക്

ശനി, 2 ജൂണ്‍ 2018 (12:35 IST)

ഇന്റർ കോണ്ടിനെന്റൽ ടൂർണമെന്റിന്റ് ആദ്യ മത്സത്തിൽ ചൈനീസ് തായ്പേയ്‌ക്കെതിരെ ഏക പക്ഷിയമായ വിജയം സ്വന്തമാക്കി ഇന്ത്യ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സർത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് നേട്ടമാണ്. ചൈനയെ തറപറ്റിച്ചത്.  
 
കളിയുടെ 14ആം മിനിറ്റിൽ തന്നെ സുനിൽ ചേത്രി ഇത്യക്കായി ലക്ഷ്യം കണ്ടു. പിന്നിട് ആറു മിനിറ്റുകൾ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളു. സുനിൽ ഛേത്രി വിണ്ടും ചൈനയുടെ വല ചലിപ്പിച്ചു. ക്യപ്റ്റന്റെ കരുത്തുറ്റ പ്രകടനത്തി ആദ്യ പകുതിയിൽ തന്നെ ഇന്ത്യ രണ്ട് ഗോളുകൾ സ്വന്തമാക്കി
 
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ യുവതാരമായ ഉദാന്ത സിംഗ് ഇന്ത്യയുടെ ലീട് വീണ്ടും ഉയർത്തി.  ഈ സമയങ്ങളിലെല്ലാം തന്നെ കളിയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിലായിരുന്നു. തുടർന്ന് മത്സരത്തിന്റെ 61ആം മിനിറ്റിൽ ഹാട്രിക് ഗോളിലൂടെ സുനിൽ ഛേത്രി ഇന്ത്യക്ക് നാലാമത്തെ ഗോളും സമ്മാനിച്ചു. 78ആം മിനിറ്റിൽ പ്രണോയ് ഹെൾഡൽ മികച്ച ഒരു ഗോൾ കൂടി നേടിയതോടെ ഇന്ത്യ അഞ്ച് ഗോളുകൾക്ക് മുന്നിലെത്തി. 
 
കഴിയുടെ അവസാന ഘട്ടങ്ങളിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ചൈനീസ് തായ്പേയ് നടത്തിയെങ്കിലും ഗുർപ്രീത് സിംഗിന്റെ മികച്ച സേവുകൾ ഇന്ത്യക്ക് തുണയായി. ടൂർണമെന്റിൽ കെനിയയോടും ന്യൂസിലാന്റിനോടുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഫിഫ ലോകകപ്പ്: ദിദിയെ ദെഷാമിന്‍റെ പട സ്വപ്‌നം കാണുന്നത് ഫൈനല്‍ മാത്രം!

അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് കപ്പ് നേടാനുള്ള ഉള്‍ക്കരുത്ത് ...

news

ഫിഫ: കിരീടമുയര്‍ത്തുന്നത് ഫ്രാന്‍സ് ആകുമോ?

ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഫുട്ബോള്‍ ഓര്‍മ്മകളുടെ കൂടാരക്കൂട്ടിലാണ് ...

news

റഷ്യയിൽ കാൽ‌പന്തിന്റെ താളമറിയാൻ സ്‌പെയിൻ ഒരുങ്ങി കഴിഞ്ഞു

സ്പെയിൻ എക്കാലത്തും ലോക കപ്പിലെ മികവുറ്റ ടീമുകളില്ലൊന്നാണ്. ഫിഫാ റാംങ്കിങിൽ എട്ടാം ...

news

പോർച്ചുഗലിന്റെ കരുത്ത് റോണാൾഡോ!

റഷ്യൻ ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഫിഫ ഗ്രൂപ്പ് ബിയിലെ ടീമുകളെ എടുത്ത് ...

Widgets Magazine