കണ്ണടകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചൊവ്വ, 6 ഫെബ്രുവരി 2018 (12:36 IST)

 Spectacles ,  Benefits , health , Glasses , eye , കണ്ണട , കാഴ്ച , കാഴ്ചക്കുറവ് , തലവേദന

തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആശങ്കയുള്ളവരാണ് ഭൂരിഭാഗം പേരും. കണ്ണിന് സംരക്ഷണം നല്‍കുകയും അതിനൊപ്പം മുഖത്തിന് ചേരുകയും ചെയ്യുന്ന കണ്ണടകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നതാണ് സംശയം ജനിപ്പിക്കുന്നത്.

കാഴ്ചത്തകരാര്‍ മൂലമുള്ള തലവേദനയ്ക്ക് പരിഹാരമായിട്ടാണ് കൂടുതല്‍ പേരും കണ്ണട ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത്. നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട ഉപയോഗിക്കാവൂ എന്നതാണ് ഏറ്റവും പ്രധാനം. കാഴ്ചക്കുറവ് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കാഴ്ചക്കുറവിന്റെ സ്വഭാവം അനുസരിച്ച് കണ്ണടയുടെ പവറിലും മാറ്റം വരും. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നുള്ള ജോലി, കണ്ണില്‍നിന്നും വെള്ളം വരിക, ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ സാധിക്കാതെ വരുക എന്നീ പ്രശ്‌നങ്ങളാണ് കൂടുതല്‍ പേരിലും കാണുന്നത്. ഡോക്‍ടറുടെ അഭിപ്രായമറിഞ്ഞ ശേഷം വേണം ഇത്തരക്കാര്‍ കണ്ണടകള്‍ തെരഞ്ഞെടുക്കാന്‍.

ഫ്രെയിം അഡ്ജസ്റ്റ് ചെയ്തു വാങ്ങിയാല്‍ കണ്ണിനു ചുറ്റും, മൂക്കിനിരുവശത്തും കറുത്തപാടുകള്‍ വീഴാനുള്ള സാധ്യത ഒഴിവാക്കാനാവും. ചെറിയ കുട്ടികള്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പിഞ്ചുകുഞ്ഞിന് വെള്ളം നല്‍കിയാല്‍ മരണം സംഭവിക്കുമോ ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മുതിര്‍ന്നവര്‍ ദിവസവും എട്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ...

news

മരണം സ്വപ്നം കാണാറുണ്ടോ? എങ്കിൽ ഭയക്കണം

മരണമെന്നത്‌ ജനനം പോലെ തന്നെ പരമമായ സത്യമാണ്. അതോടൊപ്പം, സ്വപ്നങ്ങള്‍ക്ക് ഉറക്കത്തോളം ...

news

തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമാകും

തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും കൂടി പൊത്തിപ്പിടിക്കുന്നതാണ് ഭൂരിഭാഗം പേരും. ...

news

വെറും മൂന്നേ മൂന്ന് ദിവസം മതി... മുഖക്കുരു എന്ന വില്ലനെ പമ്പകടത്താം !

ഏതൊരാളുടേയും സൗന്ദര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. അത് ...

Widgets Magazine