ടി.കെ മാധവന്‍റെ ഓര്‍മ്മദിനം

ജനനം: ഓഗസ്റ്റ് 26, 1894 മരണം ഏപ്രില്‍ 30, 1930

WEBDUNIA|
വൈക്കം സത്യസ്രഹ

വൈക്കം സത്യഗ്രഹത്തിന്‍റെ നായകരില്‍ ഒരാളായിരുന്നു ടി കെ മാധവന്‍. കേരളത്തിന്‍റെ സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പ്രമുഖസ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്. ത്യാഗോജ്ജ്വലവും അഹിംസാത്മകവുമായ ഗാന്ധിയന്‍ സമരത്തിന്‍റെ വീരചരിത്രമാണെന്നു വൈക്കത്ത് എഴുതപ്പെട്ടത്.

ഇന്ത്യയെ മാറ്റിയെടുത്ത മഹാസമരങ്ങളിലൊന്നാണ്.വൈക്കം സത്യഗ്രഹം.ഗാന്ധിജി ഇടപെട്ടതോടെ സമരത്തിന് വിജയയും പ്രസസ്ഥിയും കൈവന്നു. പക്ഷെ അയിത്തോച്ചാടനം കോണ്‍ ഗ്രസ്സിന്‍റെ അജണ്ടയില്‍ ഇല്ലാതിരുന്ന കാലത്താണ്. ടി കെ മാധവന്‍ വൈക്കം സത്യഗ്രഹത്തിന് മുതിരുന്നത്.

ക്ഷേത്രപരിസരങ്ങളില്‍ വഴിനടക്കാന്‍ പോലും പിന്നോക്കസമുദായക്കാര്‍ക്കു സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിവിശേഷത്തിനെതിരെ സമരം നടത്താന്‍ തന്നെ അദ്ദേഹം ഉറച്ചു. മഹാത്മാഗാന്ധിയുടെയും മലബാറിലെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി.കേശവമേനോന്‍ തുടങ്ങിയവരുടെയും സഹായം അദ്ദേഹം തേടി. പട്ടം താണുപിള്ള, മന്നത്തു പത്മനാഭന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ സംരംഭങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങി.

1924 ജനുവരി 24 ന് എറണാകുളത്തു കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി കൂടി വൈക്കത്തു പൊതു നിരത്തുകളില്‍ ഈഴവര്‍ക്കും മറ്റ് തീണ്ടല്‍ ജാതിക്കാര്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനിച്ചു.

1924 മാര്‍ച്ച് 30 ന് മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിന്‍റെ പ്രധാന നേതാക്കളായിരുന്ന ടി.കെ.മാധവനെയും കെ.പി.കേശവമേനോനെയും ഏപ്രില്‍ അഞ്ചിന് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :