കേന്ദ്രസംഘം എത്താത്തത് മുഖ്യമന്ത്രി മൂലം: ചാണ്ടി

WDWD
കൃഷിനാശം സംബന്ധിച്ച് കേന്ദ്ര സംഘം എത്താന്‍ വൈകുന്നതിന് കാരണം മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി. കൃഷിനാശം സംബന്ധിച്ച് കേന്ദ്രത്തെ ആരും കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല.

കേന്ദ്ര സംഘം എത്താനായി സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. എന്നിട്ടും അനാവശ്യ കാലതാമസമുണ്ടാല്‍ മുഖ്യമന്ത്രി രാഷ്ട്രീയ നേതൃത്വത്തെ ഇടപെടുവിച്ച് ചെയ്യേണ്ടത് ചെയ്യണം. അല്ലാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല- ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വേനല്‍മഴയില്‍ കനത്ത കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സംഘം ഉടന്‍ എത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാന്‍ ആകില്ലെന്ന് സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു.

കൊച്ചി| WEBDUNIA|
എന്നാല്‍, ഇത്രയും ദിവസമായിട്ടും കേന്ദ്രസംഘം എത്താത്തത് പ്രശ്നമായിട്ടുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കാരണമാണ് കേന്ദ്രസംഘം വൈകുന്നതെന്ന് ഉമ്മന്‍‌ചാണ്ടി നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ച മറയ്ക്കാനാണ് ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിക്കുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :