ടി.കെ മാധവന്‍റെ ഓര്‍മ്മദിനം

ജനനം: ഓഗസ്റ്റ് 26, 1894 മരണം ഏപ്രില്‍ 30, 1930

WEBDUNIA|
ദേശാഭിമാനി

ദേശാഭിമാനി എന്ന പേരില്‍ 1915 ല്‍ കൊല്ലത്തുനിന്ന് ഒരു പത്രം ആരംഭിക്കാന്‍ അദ്ദെഹം മുന്‍കൈയെടുത്തു. തുടക്കത്തില്‍ അണിയറയ്ക്കു പിന്നില്‍ നിന്നാണ് പ്രവര്‍ത്തിച്ചെങ്കിലും രണ്ടു കൊല്ലത്തിനുശേഷം അദ്ദേഹം തന്നെ അതിന്‍റെ പ്രത്രാധിപരായി. അങ്ങനെ ദേശാഭിമാനി മാധവന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

അധഃകൃതരുടെ എല്ലാവിധ പൗരാവകാശങ്ങള്‍ക്കുവേണ്ടിയും ജനങ്ങള്‍ക്കുകൂടി പങ്കുള്ള ഭരണക്രമം ആവിഷ്കരിക്കുന്നതിനു വേണ്ടിയും ദേശാഭിമാനി ശക്തിയുക്തം വാദിച്ചു. അതോടെ അദ്ദേഹം ദേശാഭിമാനി ടി.കെ.മാധവന്‍ എന്ന പേരില്‍ പ്രശസ്തനായി.

ഈഴവരും മറ്റു പിന്നോക്കവിഭാഗങ്ങളും മനംമടുത്തു ദേശീയ പ്രസ്ഥാനത്തില്‍ നിന്നു മാറിപ്പോകുന്നതിനെ അദ്ദേഹം തടഞ്ഞു നിര്‍ത്തി .അധഃകൃത ജനവിഭാഗങ്ങളുടെ, താന്‍ ഉള്‍പ്പെട്ട ഈഴവസമുദായത്തിന്‍റെ പ്രത്യേകിച്ചും അവകാശ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ ബോധപൂര്‍വം ശ്രമിച്ചു.

ഒന്നാംതരം വാഗ്മിയും മേലേക്കിട സംഘാടകനുമായിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തനം കൊണ്ടുമാത്രം തൃപ്തനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :