‘ലാല്‍ ജോസിനെ അപമാനിച്ചു, ചോദ്യം ചെയ്തപ്പോള്‍ എന്നെ വഴിയില്‍ ഇറക്കിവിട്ടു’- ബൈജു എന്‍ നായര്‍ തുറന്നു പറയുന്നു

കൊച്ചി| Last Updated: വെള്ളി, 1 ഓഗസ്റ്റ് 2014 (15:58 IST)
ലാലു എന്റെയടുത്ത് നീ പോകരുത്, എങ്ങനെയെങ്കിലും ഈ യാത്ര തുടരണം എന്നൊക്കെ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തു. തുടര്‍ന്ന് യാത്ര തുടരാന്‍ ഞാന്‍ തീരുമാനിച്ചെങ്കിലും സുരേഷ് സാര്‍ പറ്റില്ലെന്ന സ്റ്റാന്‍ഡ് എടുത്തു. ലാലുവിനും ഇറങ്ങാം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍. ഞാന്‍ തനിയെ യാത്ര ചെയ്യുമെന്ന് സ്റ്റാന്‍ഡാണ് എടുത്തത്. സ്പോണ്‍സര്‍ഷിപ്പ് പൂര്‍ണമായും കൊണ്ടുവന്ന ആള്‍ ലാല്‍ ജോസാണ്. അങ്ങനെയുള്ള ലാല്‍ ജോസിനോട് പോലും നിങ്ങള്‍ തുടരേണ്ട എന്ന വിചിത്രമായ സ്റ്റാന്‍ഡാണ് എടുത്തത്.
 
എന്റെ ഒരു സ്വഭാവം ഏതൊരു സാധാരണ മനുഷ്യനെപ്പോലെ സെല്‍ഫ് റെസ്പെക്ടും സെല്‍ഫ് എസ്റ്റീമും ഉള്ള മനുഷ്യനായതുകൊണ്ട്, തന്നെയുമല്ല യാത്ര ചെയ്ത് പരിചയമുള്ളത് കൊണ്ടും ലോകത്തിന്റെ ഏത്യ് ഭാഗത്തും യാത്ര ചെയ്യാന്‍ പേടിയില്ലാത്തത് കൊണ്ടും ഞാന്‍ പറഞ്ഞു, ലാ‍ലു യാത്ര തുടരൂ. ലാലുവിന്റെ ഒരു സ്വപ്നമായിരുന്നു റെക്കോര്‍ഡ് ഡ്രൈവ്. എന്റെ സ്വപ്നം, അതവിടെ നില്‍ക്കട്ടെ. ഒന്നുകില്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങും. അല്ലെങ്കില്‍ ചില രാജ്യങ്ങളൊക്കെ കണ്ടിട്ട് ഞാന്‍ പൊയ്ക്കൊള്ളാം എന്നു പറഞ്ഞു തീരും‌മുമ്പ് എന്റെ പെട്ടിയൊക്കെ എടുത്ത് കാറില്‍‌നിന്നും ഇറക്കി കഴിഞ്ഞു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഏതോ ഒരു കോണില്‍ എന്നെ ഇറക്കിവിട്ടിട്ട് 48 ദിവസം കൂടെയുണ്ടായിരുന്ന ടീം‌ലീഡര്‍ ആ വാഹനം ഓടിച്ചു പോയി.
 
ചിത്രങ്ങള്‍ക്ക് കടപ്പാട്: ലാല്‍ ജോസ്, ബൈജു എന്‍ നായര്‍ (ഫേസ്ബുക്ക്  പ്രൊഫൈല്‍)

അടുത്ത പേജില്‍: യാത്ര പോകുമ്പോള്‍ ആത്മസുഹൃത്തുക്കളുടെ കൂടെ മാത്രം
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :