വിനീത് ശ്രീനിവാസന്‍ വീണ്ടും - ഓര്‍മ്മയുണ്ടോ ഈ മുഖം?

വിനീത് ശ്രീനിവാസന്‍, നമിത, വിക്രമാദിത്യന്‍, ലാല്‍ ജോസ്, ദുല്‍ക്കര്‍
Last Updated: ചൊവ്വ, 22 ജൂലൈ 2014 (15:12 IST)
വിനീത് ശ്രീനിവാസന്‍ ഒരിടവേളയ്ക്ക് ശേഷം നായകനാകുന്ന സിനിമയ്ക്ക് 'ഓര്‍മ്മയുണ്ടോ ഈ മുഖം?' എന്ന് പേരിട്ടു. അന്‍‌വര്‍ സാദിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമോദ് ആണ് നായിക.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ ആണ് വിനീത് ശ്രീനിവാസന്‍ ഒടുവില്‍ നായകനായ ചിത്രം. പിന്നീട് ഓം ശാന്തി ഓശാനയിലും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീത് അഭിനയിച്ച ട്രാഫിക്ക് എന്ന സിനിമയില്‍ നമിത പ്രമോദും അഭിനയിച്ചിരുന്നു. എന്നാല്‍ ഇരുവരും ജോഡിയായി അഭിനയിക്കുന്നത് ഇതാദ്യമാണ്.

'ഓര്‍മ്മയുണ്ടോ ഈ മുഖം?' പൂര്‍ണമായും പ്രണയകഥ പറയുന്ന ചിത്രമാണ്. ഒരു ശില്‍‌പ്പിയുടെ വേഷത്തിലാണ് നമിത ഈ സിനിമയില്‍ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ നമിതയുടെ അപ്പിയറന്‍‌സിലും പ്രത്യേകത ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :