ചരിത്ര യാത്രക്കിറങ്ങിയവര്‍ വഴക്കുകൂടി, സഹയാത്രികന്‍ വഴിയിലിറങ്ങി!

കൊച്ചി| VISHNU.NL| Last Modified ഞായര്‍, 27 ജൂലൈ 2014 (17:43 IST)
കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത് ചരിത്രം കുറിക്കാന്‍ ഇറങ്ങിത്തിരിച്ച ലാല്‍ജോസും സംഘവും വഴിയില്‍ വഴക്കുകൂടി. കൂട്ടത്തിലൊരാള്‍ യാത്ര മതിയാക്കി. ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ബൈജു എന്‍ നായരാണ് പിരിഞ്ഞത്. ടോപ്പ് ഗിയര്‍ മാഗസിന്റെ എഡിറ്ററായിരുന്ന ബൈജു അല്‍പ്പം മുമ്പ് ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇട്ട പോസ്റ്റിലൂടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ടീമിന്റെ തലവനായ സുരേഷ് ജോസഫ് ഐ‌ആര്‍‌എസ് ഓഫീസറെ പോലെയാണ് പെരുമാറുന്നത്. ഒരു സഹയാത്രികനെ പോലെ തോന്നുന്നില്ല. അദേഹത്തോടൊപ്പം യാത്രം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ യാത്രയില്‍ നിന്ന് പിന്‍മാറി. യുറോപിലെ മറ്റ് രാജ്യങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യും.' ബൈജു എന്‍ നായര്‍ ഫേസ്ബുക്കിലെഴുതി.

ഇവരുടെ യാത്ര റഷ്യയിലെത്തിയപ്പൊഴേക്കും സംഘാഗങ്ങളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഇരുവരും തമ്മിലുള്‍ല പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ കുടെയുണ്ടായിരുന്ന ലാല്‍ ജോസ് പരമാവധി ശ്രമിഹ്ച്ചിരുന്നു എങ്കിലും ഒന്നിച്ചുപോകാന്‍ കഴിയാതെ വന്നതിനാല്‍ മൂന്ന് ദിവസം മുന്‍പ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് ബൈജു വഴി പിരിയുകയായിരുന്നു.

പിരിയുമ്പോള്‍ ബാക്കിയുള്ള രാജ്യങ്ങള്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് ലണ്ടനില്‍ സമാപന യോഗത്തില്‍ എത്താമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള ധാരണ. എന്നാല്‍ അതിനു മുമ്പെ വിവരം പുറത്താകുകയായിരുന്നു. 75 ദിവസം കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. കാറില്‍ 24,000 കിലോമീറ്റര്‍ പിന്നിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ സാഹസിക യാത്ര ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫോര്‍ഡ് എന്‍ഡേവര്‍ 2010 ഓട്ടോമാറ്റിക് കാറിലായിരുന്നു മൂവരുടെയും യാത്ര.

നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കടന്ന് ലണ്ടനിലെത്താനായിരുന്നു പദ്ധതി. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :