കെ എം ഷാജിയെ വീഴ്ത്തിയതിന്‍റെ വര്‍ദ്ധിത വീര്യത്തോടെ നികേഷ് കുമാര്‍ കളത്തിലിറങ്ങുന്നു, അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും?

ജോണ്‍ കെ ഏലിയാസ് 

കൊച്ചി, വെള്ളി, 9 നവം‌ബര്‍ 2018 (12:47 IST)

അഴീക്കോട്, കെ എം ഷാജി, എം വി നികേഷ്കുമാര്‍, പിണറായി, Azheekkode, K M Shaji, M V Nikeshkumar, Pinarayi

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. കെ എം ഷാജിയുടെ എം എല്‍ എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത ആറ്‌ വര്‍ഷത്തേക്ക് ഷാജിക്ക് മത്സരിക്കാനാവില്ല.
 
ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴീക്കോട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ്കുമാര്‍ വീണ്ടും മത്സരിക്കാനിറങ്ങുമോ എന്നാണ് ഏവരും ഉയര്‍ത്തുന്ന ചോദ്യം.
 
മണ്ഡലം ഇടത് കോട്ടയാണ്. 2500 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ് അവിടെ നികേഷ് പരാജയപ്പെട്ടത്. വിജയിച്ച കെ എം ഷാജി അയോഗ്യനാകുകയും ചെയ്തു. പകരം തന്നെ എം എല്‍ എ ആയി പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നികേഷിന് വീണ്ടും ഒരു സുവര്‍ണാവസരമാണ്.
 
എതിരാളിയായി കെ എം ഷാജി വരില്ല എന്നതും ലീഗിന്‍റേത് വര്‍ഗീയ പ്രചരണമായിരുന്നു എന്ന് കോടതിയില്‍ തെളിയിക്കാനായതും നികേഷ് കുമാറിന് ഊര്‍ജ്ജം പകരുന്നു. അതുകൊണ്ടുതന്നെ വീണ്ടും മത്സരിക്കാന്‍ നികേഷ് ഒരുങ്ങും എന്നുതന്നെയാണ് സൂചന.
 
അഴീക്കോട്ടെ പരാജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്ക് മടങ്ങിപ്പോയ നികേഷ് മണ്ഡലത്തില്‍ ഉടന്‍ തന്നെ സജീവമാകാന്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ തന്നെ മത്സരിച്ചാല്‍ മണ്ഡലം തിരികെ പിടിക്കാമെന്ന് സി പി എമ്മും കണക്കുകൂട്ടുന്നു. 
 
കെ എം ഷാജിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് വിധി പറയും എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷിയാസിൽ നിന്ന് വധഭീഷണിയെന്ന് ഡേവിഡ്; ഇതിന് പിന്നിൽ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നയാളെന്ന് ഷിയാസ്

മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. ആദ്യ കുറച്ച് ...

news

'സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം': ശൈലജ ടീച്ചർ

സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടതാണെന്നും ...

news

ശബരിമല യുവതീ പ്രവേശം: സർക്കാർ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോർഡ്, യുവതീ പ്രവേശമാകാമെന്ന് സുപ്രീംകോടതിയെ അറിയിക്കും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ ...

Widgets Magazine