കമിതാക്കള്‍ ഒളിച്ചോടി; യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം

മുസഫർനഗർ, ശനി, 30 ഡിസം‌ബര്‍ 2017 (17:52 IST)

rape,	lover,	uttar pradesh,	ബലാല്‍സംഗം,	കമിതാക്കള്‍,	ഉത്തര്‍ പ്രദേശ്‌

കമിതാക്കള്‍ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം. ഉത്തര്‍ പ്രദേശിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാൽ ശർമ അറിയിച്ചു.
 
ഗാസിയാബാദിൽ പഠിച്ചിരുന്ന ഇരുപത്തിയാറുകാരനായ യുവാവും മുസഫർനഗർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയുമാണ് കഴിഞ്ഞ നവംബർ 20ന് ഒളിച്ചോടിയത്. ഇതിനുള്ള പ്രതികാരമായാണ് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ മാതാപിതാക്കളേയും സഹോദരൻ, അളിയൻ എന്നിവരെയും തട്ടിക്കൊണ്ടുപോയത്. 
 
ഡിസംബർ 19നായിരുന്നു യുവാവിന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു. ഈമാസം 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞത്.
 
പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടമാനഭംഗം എന്നിവയ്ക്കാണ് കേസ് റജിസ്റ്റർ ചെയ്തത്. യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ ഗ്രാമപ്രഥാൻ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

2017ലെ മെഗാഹിറ്റ് സിനിമ ഏത്? കളക്ഷനില്‍ ഒന്നാമന്‍ ആര്?

2017 കടന്നുപോവുകയാണ്. മലയാള സിനിമയ്ക്ക് തിരിച്ചടികളുടെയും അതേസമയം നേട്ടത്തിന്‍റെയും ...

news

‘ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരാളോടുള്ള സഹതാപമാണ് ജോലി കൊടുക്കാം എന്ന് പറഞ്ഞത്’; പ്രതികരണവുമായി ജോബി ജോര്‍ജ്ജ്

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ...

news

ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ മറ്റൊരു സ്ത്രീയുമായി സെക്സ്; ഭര്‍ത്താവിനെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു

ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ...

Widgets Magazine