ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭോപ്പാല്‍, തിങ്കള്‍, 8 ജനുവരി 2018 (20:38 IST)

suicide , tv remote , wife , police , hospital , റിമോട്ട് , തൂങ്ങി മരിച്ചു , ഭാര്യ , ശങ്കര്‍ വിശ്വകര്‍മ്മ

ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ശനിയാഴ്ച ജീവനൊടുക്കിയത്. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം.

ശനിയാഴ്ച ജോലി കഴിഞ്ഞെത്തിയ ശങ്കര്‍ ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ടിവി കാണുകയായിരുന്നു. ഇതിനിടെ റിമോട്ട് തരാൻ ശങ്കർ ഭാര്യയോട് പറഞ്ഞുവെങ്കിലും അവർ ഇതന് തയ്യാറായില്ല. ടിവി കാണേണ്ടെന്നും പോയി വിശ്രമിക്കാനും ഭാര്യ ആവശ്യപ്പെട്ടതോടെ ശങ്കർ മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.

ഉറങ്ങാനായി ഭാര്യ മുറിയിൽ എത്തിയപ്പോഴണ് ശങ്കർ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മദ്യത്തന് അടിമയായ ശങ്കർ നിസാര കാര്യങ്ങളിൽ പോലും പരിഭവിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വ്യക്തിയായിരുന്നുവെന്ന് ഇയാളുടെ ഭാര്യയും ബന്ധുക്കളും വ്യക്തമാക്കി. പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാന്‍ ശങ്കറിനെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാരനണ് മരിച്ച ശങ്കർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കായൽ കൈയേറ്റം: സുപ്രീംകോടതിയിലും തോമസ് ചാണ്ടിക്കു തിരിച്ചടി - കേസ് 11ന് പരിഗണിക്കും

കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് പരിഗണിക്കുന്ന ബെഞ്ച് ...

news

പദ്മാവതി തിയേറ്ററുകളിലേക്ക്; തടയുമെന്ന് കർണി സേന

എതിർപ്പുകൾ തുടരവെ വി​വാ​ദ ചി​ത്രം പ​ദ്മാ​വ​തി തിയേറ്ററുകളിലേക്ക്. റി​പ്പ​ബ്ളി​ക് ...

news

ഇതിനെയാണോ വികസനമെന്ന് പറയുന്നത് ?; യോഗിക്കെതിരെ പ്രകാശ് രാജ് രംഗത്ത്

ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിക്കാൻ നിർദേശം നൽകിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

news

മഞ്ജു വാര്യര്‍ സി‌പി‌എമ്മിലേക്ക്? എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാവും?

മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ...

Widgets Magazine