ബൈക്ക് വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി, വെള്ളി, 24 നവം‌ബര്‍ 2017 (16:01 IST)

ബൈക്ക് വാങ്ങാന്‍ പെണ്‍കുട്ടിയെ വേശ്യാലയത്തിന്റെ ഉടമയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. ബിഹാര്‍ സ്വദേശികളായ അമര്‍ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ വേശ്യാലയത്തിന്റെ ഉടമയ്ക്ക് പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
 
ഡല്‍ഹിയിലെ വേശ്യാലയത്തിന്റെ ഉടമയെന്ന് തെറ്റിദ്ധരിച്ച് ഡല്‍ഹി ഡിസിപിയെ ഫോണില്‍ വിളിച്ച് ഇവര്‍ വിലപേശല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹി റെയില്‍വേസ്റ്റഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാമെന്ന് പ്രതികള്‍ ഡിസിപിയോട് പറഞ്ഞിരുന്നു. 
 
തനിക്ക് പകരം വരുന്ന കോണ്‍സ്ററബിള്‍മാരുടെ കൈവശം പെണ്‍കുട്ടിയെ നല്‍കണമെന്ന് ഡിസിപി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനോട് പ്രതികള്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം തന്നാല്‍ പെണ്‍കുട്ടിയെ നല്‍കാമെന്നും പറഞ്ഞു. രണ്ടര ലക്ഷം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അടുത്ത ദിവസം പണവുമായി വരുമ്പോള്‍ നല്‍കാമെന്ന ധാരണയില്‍ പ്രതികള്‍ തിരിച്ചുപോയി. 
 
തുടര്‍ന്ന് പിറ്റേദിവസം റെയില്‍വേസ്റ്റേഷന് പുറത്ത് വച്ച് പെണ്‍കുട്ടിയെ കൈമാറാനിരിക്കെയാണ് പൊലീസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ വലയിലായത്. പ്രതികളിലൊരാളായ അമര്‍ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ

സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ...

news

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രസ്താവന: പിഎച്ച് കുര്യനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി

പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ...

news

മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂ​ൾ ...

Widgets Magazine