സീരിയല്‍ നടിയുടെ കൊലപാതകം: സംവിധായകന് ജീവപര്യന്തം

വട്ടിയൂര്‍ക്കാവ്, വെള്ളി, 24 നവം‌ബര്‍ 2017 (14:35 IST)

അര്‍ച്ചനാ വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ അസോഷ്യേറ്റ് ഡയറക്‌ടര്‍ ദേവന്‍ കെ പണിക്കറിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും. രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചനയെന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
 
2009 ഡിസംബര്‍ 31നാണ് തൊഴുവൻകോട്ടുള്ള വാടകവീട്ടില്‍ നിന്ന് അർച്ചനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൊലനടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. സീരിയൽ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തിയാണ് പൊലീസ് ദേവനെ പിടികൂടിയത്.
 
അർച്ചനയും ദേവദാസും വേര്‍പിരിയാനായി കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പിന്നീട് അർച്ചനയുടെ ഭാഗത്തുനിന്നുള്ള എതിർപ്പുമൂലം ബന്ധം വേർപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബർ 28നു രാവിലെ വാടകവീട്ടില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും തുടർന്നു ദേവദാസ് അർച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തിരുവന്തപുരം കേരളം കൊലപാതകം അറസ്റ്റ് പൊലീസ് Thiruvanthapuram Kerala Crime Arrest Police Archana Murder

വാര്‍ത്ത

news

പത്മാവതിയ്ക്കെതിരെയുള്ള പ്രതിഷേധം ചോരക്കളിയാകുന്നു; നഹർഗഢ് കോട്ടയിൽ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമ പത്മാവതിയ്ക്കെതിരെ ...

news

കാവ്യയല്ല കാരണം, മഞ്ജു - ദിലീപ് ബന്ധം തകർന്നതിനു പി‌ന്നിൽ? മീനാക്ഷി കോടതിയിൽ എത്തും ?

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം പൊലീസ അങ്കമാലി മജിസ്ട്രേറ്റ് ...

news

നിങ്ങൾ ഇസ്ലാമിനെ രക്ഷിക്കേണ്ട, ശിക്ഷിക്കാതിരുന്നാൽ മതി: മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍. ഉപരാഷ്ട്രപതിയുടെ ...

news

തലസ്ഥാനത്ത് ക്വാറി അപകടം; രണ്ട് മരണം - ഏഴോളം പേര്‍ക്ക് ഗുരുതരപരുക്ക്

തലസ്ഥാനത്തുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു മരണം. നെയ്യാറ്റിൻകരക്കു സമീപം മാരായിമുട്ടത്ത് ...

Widgets Magazine