ആത്മഹത്യ ചെയ്യാന്‍ ഏറ്റവും നല്ല വഴിയേതെന്ന് ഗൂഗിളില്‍ തിരഞ്ഞു, അത് കൃത്യമായി നടപ്പാക്കി സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ ഗീതാഞ്ജലി; 10 നിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്‌മഹത്യ

വെള്ളി, 24 നവം‌ബര്‍ 2017 (14:38 IST)

ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഐടി ജീവനക്കാരി അന്തരിച്ചു. ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി ചെയ്യാൻ ശ്രമിച്ച അഞ്ജലി യു ആണ് മരിച്ചത്. 27 വയസ്സുള്ള ഗീതാഞ്ജലി എന്ന ഐടി ജീവനക്കാരിയാണ് സസ്‌ന ടെക് പാര്‍ക്കിലെ ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
 
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് 'ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികൾ എന്തെല്ലാം എന്നറിയുന്നതിനായി' ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തതതായി പൊലീസ് പറയുന്നു.  
 
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗീതാഞ്ജലിയുടെ പിറന്നാളും വിവാഹനിശ്ചയവും ആയിരുന്നു. നിശ്ചയം കഴിഞ്ഞ അന്ന് തന്നെ പെൺകുട്ടി ഓഫീസ് സ്ഥലത്തേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ലീവിനു ശേഷം ബുധനാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ പെൺകുട്ടി താമസ്ഥലത്തേക്ക് പോകുന്നതിനു പകരം ഓഫീസിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു.
 
ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ആന്റിയെ വിളിച്ച് ഓഫീസിൽ എത്തിയെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കളാരും യുവതിയെ കണ്ടിരുന്നില്ല. അന്ന് ഗിതാഞ്ജലി ഓഫീസിൽ എത്തിയില്ലെന്നാണ് സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.  
 
ആത്മഹത്യ ചെയ്യാൻ അവൾക്കെന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്ക‌ൾക്കും അറിയില്ല. അതേസമയം, ആത്മഹത്യ ചെയ്യാൻ അനുയോജ്യമായ ഏറ്റവും നല്ല വഴികൾ എന്തെല്ലാമാണെന്ന് ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനുള്ള ടാബ്‌‌ലെറ്റുകൾ ഏതെന്നും യുവതി സെർച്ച് ചെയ്തതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ഹിസ്റ്ററി പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.   
 
പെൺകുട്ടിയുടെ സമ്മതമില്ലാതെയാകാം വിവാഹം ഉറപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. താൽപ്പര്യമില്ലാത്ത വിവാഹത്തിൽ നിന്നും പിന്മാറാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരിക്കാമെന്ന് പൊലീസ് കരുതുന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ

സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ...

news

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രസ്താവന: പിഎച്ച് കുര്യനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി

പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ...

news

മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂ​ൾ ...