അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന്‍ പിടിയില്‍

അ​ങ്ക​മാ​ലി, തിങ്കള്‍, 12 ഫെബ്രുവരി 2018 (19:01 IST)

 Murder , police , case , blood , ശി​വ​ൻ, വ​ത്സ, മ​ക​ൾ സ്മി​ത , വെട്ടിക്കൊലപ്പെടുത്തി , ബാ​ബു , ആശുപത്രി

അങ്കമാലി മുക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മു​ക്ക​ന്നൂ​ർ എ​ര​പ്പ് അ​റ​യ്ക്ക​ലി​ൽ ശി​വ​ൻ(60), ഭാ​ര്യ വ​ത്സ(56), മ​ക​ൾ സ്മി​ത(33) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊല നടത്തിയ ശിവന്റെ സഹോദരന്‍ ബാബു പിടിയിലായി. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ശിവന്റെ വീട്ടിലെത്തിയ ബാ​ബു മൂന്നുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശിവനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ വൽസയെയും സ്മിതയെയും ബാബു വെട്ടിയത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ശി​വ​ന്‍റെ മ​റ്റൊ​രു മ​ക​ൾ​ക്കും ബാ​ബു​വി​ന്‍റെ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കു​ടും​ബ​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

കൊ​ല​പാ​ത​ക​ശേ​ഷം താന്‍ പൊലീസില്‍ കീഴടങ്ങാന്‍ പൊകുകയാണെന്നു പറഞ്ഞാണ് ബാബു ബൈക്കില്‍ രക്ഷപ്പെട്ടത്. ശിവന്റെ കുടുംബവും ബാബുവും തമ്മിൽ കുടുംബ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാല്‍ പെട്ടന്ന് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു; ചുമതലകള്‍ കൈമാറി

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ ...

news

സുൻജ്വാൻ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുമോ ? - വിരട്ടലുമായി പാകിസ്ഥാന്‍ രംഗത്ത്

ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണത്തിന് ...

news

വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനം; എന്‍സി അസ്താന വിജിലന്‍സ് ഡയറക്ടര്‍ - ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു

സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻസി അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ ...

Widgets Magazine