ഹൈസ്കൂളിൽ വെടിവെയ്പ്പ്; കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മെക്സിക്കോ, വെള്ളി, 8 ഡിസം‌ബര്‍ 2017 (14:30 IST)

ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് മരണം. വെടിയേറ്റ രണ്ടു വിദ്യാര്‍ത്ഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. എന്നാൽ വെടിയുതിർക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മെക്സിക്കോയിലെ ഒരു സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതേസമയം അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. 
 
വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളിലെ എല്ലാ കുട്ടികളേയും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ ശേഷം സ്കൂൾ കെട്ടിട്ടം അടച്ചിട്ടു. 9000 ലേറെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. സ്കൂളിലെ വെടിവെയ്പ്പിനെ തുടർന്ന് സംഭവ സ്ഥലത്തെ മറ്റു സ്കൂളുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിശാലിനെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നില്‍ അണ്ണാഡിഎംകെ?

ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആർകെ നഗറിൽ അരങ്ങേറുന്നത് സംഭവ ...

news

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍

രാജ്യതലസ്ഥാനത്ത് സജീവമായ മദ്യ റാക്കറ്റിനെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും ...

news

ഭാര്യയ്ക്ക് അവിഹിതം; പണിയായത് ഭര്‍ത്താവിന്

ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനെ ചാണകത്തില്‍ മുക്കി ശിക്ഷ നല്‍കി. ...

Widgets Magazine