ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മുംബൈ, വെള്ളി, 8 ഡിസം‌ബര്‍ 2017 (11:34 IST)

Mumbai , Woman's Body , Juhu Beach , Police , യുവതി , മൃതദേഹം , പൊലീസ് , ജുഹു ബീച്ച്

യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി‍. രാജ്യത്തെ പ്രധാന ബീച്ചുകളിലൊന്നായ മുംബൈയിലെ ജുഹു ബീച്ചിലാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബീച്ചില്‍ വലിയൊരു ബാഗ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
 
കറുപ്പും പച്ചയും ചേര്‍ന്ന് നിശാവസ്ത്രവും കഴുത്തില്‍ മംഗള്‍സൂത്രയുമാണ് യുവതി അണിഞ്ഞിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്ന നിലപാടിലാണ് പൊലീസ്. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി. 
 
യുവതിയുടെ ശരീരത്തിന്റെ പിന്‍കഴുത്തില്‍ മാലാഖയുടെ രൂപത്തിലുള്ള ടാറ്റൂ പതിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും നിരവധി മുറിവുകളാണുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ സംഭവം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാൽ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച കാണാതായ പെൺകുട്ടികളെ കുറിച്ചുള്ള പരാതികള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് ...

news

ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ദളിത് പെണ്‍കുട്ടി

ബിജെപി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദളിത് പെണ്‍കുട്ടി. ബിജെപിയുടെ ...

news

വടക്കാഞ്ചേരിയില്‍ ആകാശത്ത് തീവ്രമായ അഗ്നിവെളിച്ചം; ഞെട്ടലോടെ ജനങ്ങള്‍

ആകാശത്തു തീവ്രമായ അഗ്നിവെളിച്ചം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടരുന്ന ...

news

അത്തരം മാധ്യമപ്രവർത്തനം ശരിയല്ല: എം സ്വരാജ്

മാധ്യമ പ്രവർത്തകന് മറുപടിയുമായി എം സ്വരാജ്. ഓഖി ദുരന്തത്തില്‍പെട്ട് ഓക്‌സിജന്‍ മാസ്കുമായി ...

Widgets Magazine