സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കിൽ

വ്യാഴം, 15 ഫെബ്രുവരി 2018 (08:41 IST)

സംസ്ഥാനത്തെ സ്വകാര്യ - സഹകരണ മേഖലയിലെ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 180 ദിവസം പിന്നിട്ട നഴ്‌സുമാരുടെ സമരത്തിനും ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. 
 
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം നാളെ രാവിലെ വരെയാണ് ഉണ്ടാവുക. സമരക്കാര്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു ജയില്‍ നിറയ്ക്കല്‍ സമരത്തിന് യു എൻ എ ആഹ്വാനം ന‌ൽകിയിരിക്കുകയാണ്. 
 
ചേര്‍ത്തല കെ.വി.എം. ഹോസ്​പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരക്കാർക്ക് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാരാണ് ഇന്ന് സമരപ്പന്തലിൽ എത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ...

news

അഡാറ് പാട്ടിന് അഡാറ് സപ്പോർട്ടുമായി ജിഗ്നേഷ് മേവാനി

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന് ...

news

‘മാണിക്യ മലരായ പൂവി’ പിന്‍‌വലിക്കുന്നില്ല, കേസുകള്‍ നിയമപരമായി നേരിടും

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍‌വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ‘ഒരു അഡാറ് ലവ്’ ...

news

വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു

ഒരു അഡാർ ലവിലെ ഗാനവുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ ...

Widgets Magazine